സി​ലി​ൻഡ​ർ വി​ത​ര​ണം ന​ട​ന്നു, ആ​ശ​ങ്ക പ​ങ്കി​ട്ട് തൊ​ഴി​ലാ​ളി​ക​ൾ
Tuesday, March 24, 2020 11:33 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: അ​വ​ശ്യ​സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ്യാ​സ് സി​ലി​ൻഡറു​ക​ളു​ടെ വി​ത​ര​ണം ജി​ല്ല​യി​ൽ സു​ഗ​മ​മാ​യി ന​ട​ന്നു. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ എ​ൽ​പി​ജി വി​ത​ര​ണം മു​ട​ങ്ങി​ല്ലെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്നലെ രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ലെ​ന്പാ​ടും ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ സി​ലി​ൻഡ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​തേ​സ​മ​യം, വ​ലി​യ ആ​ശ​ങ്ക പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചാ​ണ് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ​ണ്ടി​ക്കാ​രും ജീ​വ​ന​ക്കാ​രും ജോ​ലി​ക്കെ​ത്തി​യ​ത്.
കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കേ​ണ്ട സ്ഥി​തി ത​ങ്ങ​ൾ​ക്കു ഭീ​തി​യു​ണ്ടാ​ക്കു​ന്ന​താ​യി സി​ലി​ൻഡ​റു​ക​ൾ കൊ​ണ്ടു​കൊ​ടു​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽപോ​ലും ഗ്യാ​സ് സി​ലി​ൻഡ​റു​മാ​യി പോ​കേ​ണ്ട സ്ഥി​തി വ​ന്നെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.