സെ​ല്ലോ ടേ​പ് ക​ന്പ​നി​യി​ൽ ആ​രോ​ഗ്യ-പോ​ലീ​സ് വകുപ്പുകളുടെ പ​രി​ശോ​ധ​ന
Tuesday, March 24, 2020 11:38 PM IST
എ​രു​മ​പ്പെ​ട്ടി: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​രു​മ​പ്പെ​ട്ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ തൊ​ഴി​ൽ ചെ​യ്യു​ന്ന എ​രു​മ​പ്പെ​ട്ടി ആ​റ്റ​ത്ര​യി​ലെ സെ​ല്ലോ ടേ​പ് നി​ർ​മാ​ണ ക​ന്പ​നി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി. 25 ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു പ​രി​ശോ​ധ​ന. അ​ഞ്ചു​പേ​ർ ചി​കി​ത്സ തേ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​യ​താ​യും വി​വ​രം ല​ഭി​ച്ചു. ഏ​തു ത​ര​ത്തി​ലു​ള്ള അ​സു​ഖം ബാ​ധി​ച്ചാ​ലും ആ​രോ​ഗ്യ വ​കു​പ്പി​ൽ വി​വ​രം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​വ​ർ പാ​ലി​ച്ചി​ട്ടി​ല്ല.
തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ആ​രോ​ഗ്യ കാ​ർ​ഡും തൊ​ഴി​ൽ കാ​ർ​ഡും ഇ​ല്ലെ​ന്നും പ​റ​യു​ന്നു. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു ക​ന്പ​നി​യി​ലും താ​മ​സ സ്ഥ​ല​ത്തു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ന​ട​പ​ടി​ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യും സ്റ്റോ​പ്പ് മെ​മ്മോ ലം​ഘി​ച്ചു​മാ​ണു ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു പ​രാ​തി​യു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​കെ. സ​തീ​ശ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ധി, എ​രു​മ​പ്പെ​ട്ടി എ​എ​സ്ഐ ബാ​ല​കൃ​ഷ്ണ​ൻ, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ് വാ​സു​ദേ​വ​ൻ, ആ​ർ.​എം. റ​ഷീ​ദ് ഷാ ​എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.