ഇ​രി​ങ്ങാ​ല​ക്കു​ട സബ് ജ​യി​ലി​ൽ നി​ന്നും ഫ്രീ​ഡം സാ​നി​റ്റൈ​സ​റും മാ​സ്കും
Tuesday, March 24, 2020 11:46 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സ്പെ​ഷൽ ജ​യി​ലും ഒ​രു​ങ്ങു​ന്നു. സാ​നി​റ്റൈ​സ​റി​നു വി​പ​ണി​യി​ൽ വില കൂ​ടു​ത​ലും ല​ഭ്യ​ത കു​റ​വും നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ്പെ​ഷൽ ജ​യി​ൽ സൂ​പ്ര​ണ്ട് ബി.​എം. അ​ൻ​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. പി.​ടി. ജോ​യി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്തേ​വാ​സി​ക​ളും ചേ​ർ​ന്ന് സാ​മൂ​ഹ്യ​സം​ഘ​ട​ന​യാ​യ വി​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫ്രീ​ഡം സാ​നി​റ്റൈ​സ​ർ എ​ന്ന പേ​രി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​മി​ക്കു​ന്ന​ത്.
കൂ​ടാ​തെ, ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന മാ​സ്കും ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ക്കു​ന്നു. സാ​നി​റ്റൈ​സ​റി​ന് 50 രൂ​പ​യും മാ​സ്കി​ന് 10 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് ബി.​എം. അ​ൻ​വ​ർ അ​റി​യി​ച്ചു.
വി​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ചെ​യ​ർ​മാ​ൻ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​എ​ൻ. സു​ഭാ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​നു പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ടെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.