പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 25, 2020 11:23 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ താ​ലൂ​ക്ക് സ​പ്ലെെ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ർ​ക്ക​റ്റി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത അ​റി​യാ​നും വി​ല കൂ​ട്ടി വി​ൽ​ക്കു​ന്ന​തു ത​ട​യാ​നു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല വ​ർ​ധ​ന​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​കു​ന്ദ​പു​രം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്. ക​മ​റു​ദ്ദീ​ൻ പ​റ​ഞ്ഞു.
മാ​ർ​ക്ക​റ്റി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​വ് ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​ജി​ലി, ബി​ന്ദു എ​ന്നി​വ​രും പ​രി​ശോ​ധ​ന​ക്കു​ണ്ടാ​യി​രു​ന്നു.