ചാലക്കുടിയിൽ ബജറ്റ് അവതരിപ്പിച്ചു
Wednesday, March 25, 2020 11:23 PM IST
ചാ​ല​ക്കു​ടി: ടൗ​ണ്‍​ഹാ​ൾ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് മൂ​ന്ന​ര കോ​ടി രൂ​പ നീ​ക്കി​വ​ച്ചു​കൊ​ണ്ട് ന​ഗ​ര​സ​ഭ​യു​ടെ 2020-21 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ അ​വ​ത​രി​പ്പി​ച്ചു.
മു​ൻ നീ​ക്കി​യി​രി​പ്പ് 5.97 കോടി ഉ​ൾ​പ്പെ​ടെ 105.28 കോടി വ​ര​വും 102.7 കോടി ചെ​ല​വും 2.58 കോടി നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.
കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ളു​ടെ സാ​ന്പ​ത്തി​ക ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ വാ​ട​ക ഇ​ള​വ് ന​ൽ​കാ​ൻ ബ​ജ​റ്റി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ, വി.​ആ​ർ. പു​രം ചാ​ത്ത​ൻ മാ​സ്റ്റ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് 10 ല​ക്ഷം രൂ​പ. ഉ​റു​ന്പ​ൻ​കു​ന്ന്, വി.​ആ​ർ. പു​രം കോ​ള​നി ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷം രൂ​പ വീ​ത​വും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
100 ഏ​ക്ക​ർ സ്ഥ​ല​ത്തു​കൂ​ടി നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ 15 ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ചു. നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഏ​പ്രി​ൽ മാ​സ​ത്തി​ൽ തു​റ​ന്നു കൊ​ടു​ക്കും. ആ​ർ​എ​സ് റോ​ഡി​ൽ നി​ന്നും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ അ​റ്റ​ത്തു​കൂ​ടി ട്രാം​വെ റോ​ഡി​ലേ​ക്ക് 11 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നും പ​ള്ളി​പ്പാ​ട​ത്തു​കൂ​ടി റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
പോ​ട്ട​യി​ൽ ന​ഗ​ര​സ​ഭ വ​ക സ്ഥ​ല​ത്ത് ടൗ​ണ്‍ ഹാ​ൾ, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ചു. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ 50 ല​ക്ഷം രൂ​പ, സൗ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് 25 ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു. മു​നി​സി​പ്പ​ൽ പാ​ർ​ക്ക് ര​ണ്ടാം​ഘ​ട്ടം നി​ർ​മാ​ണ​ത്തി​ന് 76 ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തു​ന്ന​താ​യും വൈ​സ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് എ​ഴു​തി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍ കു​മാ​ർ അ​റി​യി​ച്ചു.