മാ​ർ​ഗനി​ർ​ദേശ​ങ്ങ​ൾ പാ​ലി​ച്ചില്ല; റി​സോ​ർ​ട്ട് അ​ട​ച്ചു പൂ​ട്ടി
Wednesday, March 25, 2020 11:26 PM IST
മേ​ലൂ​ർ:​ കോ​വി​ഡ് 19 മാ​ർ​ഗനി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച റി​സോ​ർ​ട്ട് അ​ട​ച്ചുപൂ​ട്ടി.
മേ​ലൂ​ർ പൂ​ലാ​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​സഗു​രു​കു​ൽ എ​ന്ന സ്ഥാ​പ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​പ്പി​ച്ച​ത്.​ ര​ണ്ടു വി​ദേ​ശി​ക​ൾ ഈ ​സ്ഥാ​പ​ന​ത്തി​ൽ ത​ങ്ങി​യി​രു​ന്ന വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മ​റ​ച്ചുവച്ചതിനും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നു​മാണ് സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടി​യ​ത്.​ ഇ​വ​ർ ഈ ​മാ​സം ഒ​ന്പ​താം തി​യ​തി​യാ​ണ് വി​ദേ​ശ​ത്ത് നി​ന്നു തെ​ക്ക​ൻ കേ​ര​ള​ത്തി​ലു​ള്ള മ​റ്റു ര​ണ്ടുപേ​രു​മാ​യി എ​ത്തി​യ​ത് ഇ​വ​ർ 23 ന് ​തി​രി​ച്ചു പോ​കു​ക​യും ചെ​യ്തി​രു​ന്നു.​
ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഈ ​സ്ഥാ​പ​ന​ത്തി​ലെ എ​ല്ലാ​വ​രോ​ടും ഐ​സൊ​ലേ​നി​ലേ​ക്ക് എ​ത്തി​ച്ചേ​ര​ണ​മെ​ന്നു അ​റി​യി​പ്പ് ന​ൽ​കു​ക​യും സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെതു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥാ​പ​നം അടച്ചുപൂട്ടിയത്.