ഭ​വ​ന ര​ഹി​ത​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച് കോ​ർ​പ​റേ​ഷ​ൻ
Wednesday, March 25, 2020 11:26 PM IST
തൃ​ശൂ​ർ: ത​ലചാ​യ്ക്കാ​നി​ട​മി​ല്ലാ​തെ ന​ഗ​ര​ത്തി​ലെ സ്റ്റാ​ൻ​ഡു​ക​ളി​ലും ക​ട​വ​രാ​ന്ത​ക​ളി​ലും കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​വ​രെ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ താ​ത്കാലി​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.
മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ലാ​ണ് ഇ​വ​ർ​ക്കു താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. ഭ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ റാ​ഫി പി. ​ജോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, ഡി​പി​സി അം​ഗം വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​നര​ഹി​ത​രെ ക​ണ്ടെ​ത്തി മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.

മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ
അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​ത്രം

തൃ​ശൂ​ർ: ലോക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ണ്ണു​ത്തി​യി​ലെ​യും കൊ​ക്കാ​ല​യി​ലെ​യും മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഒ​പി വി​ഭാ​ഗം ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​ത്യാ​ഹി​ത​വി​ഭാ​ഗം രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ വൈ​കീട്ട് നാ​ലുവ​രെ പ്ര​വ​ർ​ത്തി​ക്കും. മാ​ർ​ച്ച് 31 വ​രെ​യാ​ണ് പു​തി​യ സ​മ​യക്ര​മീ​ക​ര​ണം. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കുമാ​ത്രം ജ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. പ്ര​തി​രോ​ധ കു​ത്തി​വയ്പുക​ൾ, ആ​രോ​ഗ്യ പ​രി​ശോ​ധ​ന മു​ത​ലാ​യ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്കാ​യി മൃ​ഗ​ങ്ങ​ളെ കൊ​ണ്ടുവ​ര​രു​ത്.