വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ യോ​ഗം
Wednesday, March 25, 2020 11:30 PM IST
വ​ട​ക്കാ​ഞ്ചേ​രി : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭ യി​ലെ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്ഥി​തി​ഗ​തി​ക​ളും വി​ല​യി​രു​ത്തി.
ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ആ​ർ. അ​നൂ​പ് കി​ഷോ​ർ , കൗ​ണ്‍​സി​ല​ർ പി.​ആ​ർ .അ​ര​വി​ന്ദാ​ക്ഷ​ൻ, ജി​ല്ലാ ആ​ശു​പ​ത്രി. സൂ​പ്ര​ണ്ട് ഡോ.​ബി​ന്ദു തോ​മ​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​കെ.​ടി. പ്രേം ​കു​മാ​ർ, ആ​ർ​എം​ഒ ഡോ.​എ. ടി. ​റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.വീ​ട്ടി​ൽ പോ​യി വ​രാ​ൻ സാ​ധി​ക്കാ​ത്ത 40 ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ സൗ​ക​ര്യ​വും ന​ഗ​ര​സ​ഭ ഏ​ർ​പ്പാ​ടാ​ക്കി. എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും ക​മ്മ്യൂ​ണി​റ്റി സ​പ്പോ​ർ​ട്ടീ​വ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചു. 18 പേ​ര​ട​ങ്ങു​ന്ന ക​മ്മ്യൂ​ണി​റ്റി സ​പ്പോ​ർ​ട്ടീ​വ് ഗ്രൂ​പ്പു​ക​ളാ​ണ് രൂ​പീ​ക​രി​ച്ച​ത്. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

നി​ത്യോ​പ​യോ​ഗ
സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കും

വ​ട​ക്കാ​ഞ്ചേ​രി: വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി. വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​മാ​യി ന​ഗ​ര​ഭ അ​ധി​കൃ​ത​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ജോ​സി ജോ​സ​ഫ് , സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​മാ​ധ​വ​ൻ നാ​യ​ർ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജ​യ പ്രീ​ത മോ​ഹ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം:
ഫോ​ണ്‍: 94 97 6 2 41 54.