ആ​ദി​യു​ടെ വ​ര​യി​ൽ ചി​രി​ച്ചി​രി​ക്കും സ​ഹ​പാ​ഠി​ക​ൾ
Tuesday, March 31, 2020 12:03 AM IST
തി​രു​വി​ല്വാ​മ​ല: ക​ളി​ച്ചു​ല്ല​സി​ച്ച സ്കൂ​ൾ ദി​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണി​ലാ​യി. കൂ​ട്ടു​കാ​രെ കാ​ണാ​തെ ഇ​രി​ക്കാ​ൻ ആ​ർ​ക്കെ​ങ്കി​ലും പ​റ്റു​മോ, സ്മാ​ർ​ട്ട്ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റും ആ ​പ്ര​ശ്ന​ങ്ങ​ളെ മ​റി​ക​ട​ക്കു​മെ​ങ്കി​ലും , ആ​ദി സ്മാ​ർ​ട്ട്ഫോ​ണി​നു പ​ക​രം കൈ​യി​ലെ​ടു​ത്ത​ത് പെ​ൻ​സി​ലാ​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രെ​യൊ​ക്കെ ലോ​ക്ക് ഡൗ​ൺ​കാ​ല​ത്ത് പെ​ൻ​സി​ൽ ചി​ത്ര​ങ്ങ​ളാ​യി വ​ര​ച്ചെ​ടു​ത്ത് അ​ടു​ത്തു കാ​ണു​ക​യാ​ണ് ഈ ​പ​തി​ന​ഞ്ചു​കാ​ര​ൻ.
തി​രു​വി​ല്വാ​മ​ല ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി എ​ന്നു വി​ളി​ക്കു​ന്ന ആ​ദി​ശേ​ഷ​ൻ. ക്ലേ​മോ​ഡ​ലിം​ഗി​ലും മി​ക​വ് പു​ല​ർ​ത്തു​ന്നു​ണ്ട് ആ​ദി. അ​ച്ഛ​ൻ ടി.​കെ. സു​രേ​ഷ് ബാ​ബു​വും ചി​ത്ര​ക​ല​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള​യാ​ളാ​ണ്.
തി​രു​വി​ല്വാ​മ​ല​യു​ടെ പ്രി​യ​ക​ഥാ​കാ​ര​ൻ വി​കെ​എ​ന്നി​ന്‍റെ ശി​ല്പ​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് സു​രേ​ഷ് ബാ​ബു. സി​മ​ന്‍റി​ൽ നി​ർ​മി​ക്കു​ന്ന ശി​ല്പ​ത്തി​ന്‍റെ പ​ണി ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. വി​കെ​എ​ൻ സ്മാ​ര​ക​ത്തി​ൽ ശി​ല്പം സ്ഥാ​പി​ക്കു​മെ​ന്ന് സു​രേ​ഷ്ബാ​ബു പ​റ​ഞ്ഞു.