സ​മൂ​ഹ അ​ടു​ക്ക​ള​യു​മാ​യി ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത്
Thursday, April 2, 2020 12:06 AM IST
ക​ല്ലേ​റ്റും​ക​ര: ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് സ​മൂ​ഹ അ​ടു​ക്ക​ള ഒ​രു​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ ഒ​രു അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് ഭ​ക്ഷ​ണ​പൊ​തി കൈ​മാ​റി ക​മ്യൂ​ണി​റ്റി കി​ച്ച​നി​ൽ നി​ന്നു​ള്ള വി​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഡേ​വി​സ്, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​തി സു​രേ​ഷ്, അം​ബി​ക ശി​വ​ദാ​സ​ൻ, സി.​ജെ. നി​ക്സ​ണ്‍, സെ​ക്ര​ട്ട​റി പി.​എ​സ്. ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ഹെ​ൽ​പ് ലൈ​ൻ

കൊ​റ്റ​നെ​ല്ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി വേ​ളൂ​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ്പ് ലൈ​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ, രോ​ഗി​ക​ൾ, മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം അ​ത്യാ​വ​ശ്യ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് ഹെ​ൽ​പ്പ് ലൈ​ൻ സേ​വ​നം തേ​ടാം. സ​ഹാ​യി​ക്കാ​നാ​യി പ്ര​ത്യേ​ക വൊ​ള​ന്‍റി​യ​ർ​മാ​രെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​റ്റോ കു​രി​യ​ൻ പ​റ​ഞ്ഞു. ഫോ​ണ്‍: 9895768415.