ച​ക്കം​കു​ളം അ​പ്പു​ക്കുട്ട​ൻ മാ​രാർ അന്തരിച്ചു
Thursday, April 2, 2020 1:24 AM IST
തൃ​​​ശൂ​​​ർ: മേ​​​ളാ​​​ചാ​​​ര്യ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ഥ​​​മ പ​​​ല്ലാ​​​വൂ​​​ർ അ​​​പ്പു​​​മാ​​​രാ​​​ർ പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​വു​​​മാ​​​യ ച​​​ക്കം​​​കു​​​ളം അ​​​പ്പു​​​ക്കുട്ട​​​ൻ മാ​​​രാ​​​ർ (91) അ​​​ന്ത​​​രി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ത​​​ലോ​​​റി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം ത​​​ലോ​​​ർ ച​​​ക്കം​​​കു​​​ള​​​ങ്ങ​​​ര മാ​​​രാ​​​ത്ത് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ത്തി. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെത്തുട​​​ർ​​​ന്ന് കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി വീ​​​ട്ടി​​​ൽ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ച​​​ക്കം​​​കു​​​ള​​​ങ്ങ​​​ര മാ​​​രാ​​​ത്ത് കു​​​ഞ്ഞു​​​കു​​​ട്ടി വാ​​​ര​​​സ്യാ​​​രു​​​ടെ​​യും പ​​​ണ്ടാ​​​ര​​​ത്തി​​​ൽ മാ​​​രാ​​​ത്ത് നാ​​​രാ​​​യ​​​ണ മാ​​​രാ​​​രു​​​ടെ​​​യും പുത്ര​​​നാ​​​ണ്. ച​​​ക്കം​​​കു​​​ളം അ​​​പ്പു​​​മാ​​​രാ​​​ർ ജ്യേ​​​ഷ്ഠ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.

പെ​​​രു​​​വ​​​നം-​​ആ​​​റാ​​​ട്ടു​​​പു​​​ഴ പൂ​​​രം, തൃ​​​ശൂ​​​ർ പൂ​​​രം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു അ​​​പ്പു​​​ക്കുട്ട​​​ൻ മാ​​​രാ​​​ർ. ച​​​ക്കം​​​കു​​​ളം ശാ​​​സ്താ​​​വ് ക്ഷേ​​​ത്രം ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ അ​​​ടി​​​യ​​​ന്ത​​​ര​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. പി​​​താ​​​വി​​​ൽ​​​നി​​​ന്നാ​​​ണു വാ​​​ദ്യ​​​ക​​​ല​​​യു​​​ടെ ആ​​​ദ്യ​​പാ​​​ഠ​​​ങ്ങ​​​ൾ സ്വാ​​​യ​​​ത്ത​​​മാ​​​ക്കി​​​യ​​​ത്. പി​​​ന്നീ​​​ട് അ​​​മ്മാ​​​വ​​​നി​​​ൽ​​നി​​​ന്നും ജ്യേ​​​ഷ്ഠ​​സ​​​ഹോ​​​ദ​​​ര​​​നി​​​ൽ​​നി​​​ന്നും കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി.

കൊ​​​ച്ചി​​​ൻ​​​ ദേ​​​വ​​​സ്വം​​​ ബോ​​​ർ​​​ഡി​​​ന്‍റെ മു​​​ല്ല​​​പ്പി​​​ള്ളി ഗോ​​​വി​​​ന്ദ​​​ൻ​​​കു​​​ട്ടി​​​നാ​​​യ​​​ർ സ്മാ​​​ര​​​ക സു​​​വ​​​ർ​​​ണ​​​മു​​​ദ്ര, തൃ​​​പ്ര​​​യാ​​​ർ ശ്രീ​​​രാ​​​മ​​​പാ​​​ദു​​​ക സു​​​വ​​​ർ​​​ണ​​​മു​​​ദ്ര, ആ​​​ന​​​ന്ദ​​​പു​​​രം ക്ഷേ​​​ത്രം സു​​​വ​​​ർ​​​ണ​​​മു​​​ദ്ര, കൊ​​​ട​​​ക​​​ര മേ​​​ള​​​ക​​​ലാ​​​സം​​​ഗീ​​​ത​​​സ​​​മി​​​തി ആ​​​ദ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്. മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ല​​​ക്ഷ്മി​​​ക്കു​​​ട്ടി വാ​​​ര​​​സ്യാ​​​ർ, ഇ​​​ട്ടു​​​ന്നൂ​​​ലി വാ​​​ര​​​സ്യാ​​​ർ.