പി​ക്ക​പ്പ് വാ​നി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, April 7, 2020 9:53 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത പ​ന്ത​ലാം​പാ​ട​ത്തി​ന് സ​മീ​പം പി​ക്ക​പ്പ് വാ​നി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ ത​മി​ഴ്നാ​ട് ഈ ​റോ​ഡ് പു​ളി​യം​പെ​ട്ടി വെ​ങ്ക​നാ​യ​ക്ക​ൻ​പാ​ള​യം കു​പ്പു​ചാ​മി മ​ക​ൻ ശ​ര​വ​ണ​ൻ (38) ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടു കൂടി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​ വാ​ഹ​ന​ത്തി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഈറോ​ഡ് സ​ത്യ​മം​ഗ​ല​ത്ത് നി​ന്നും വാ​ഴ​ക്കു​ല​ക​യ​റ്റി ഏ​റ്റു​മാ​നൂ​രി​ൽ ഇ​റ​ക്കി​യ​തി​ന് ശേ​ഷം തി​രി​ച്ച് പു​ളി​യം​പെ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ​പ​ന്ത​ലാം​പാ​ടം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്തെ മ​യ്യി​ത്താ​ങ്ക​ര ജാ​റ​ത്തി​ന് മു​ന്നി​ൽ റോ​ഡ​രി​കി​ൽ ഒ​തു​ക്കി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു വാ​ഹ​നം കി​ട​ന്നി​രു​ന്ന​ത്. എ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത തോ​ന്നി​യ​പ്പോ​ൾ വാ​ഹ​നം ഒ​തു​ക്കി​യി​ട്ട് കി​ട​ന്ന​താ​ണെ​ന്ന് ക​രു​തു​ന്ന​ത്.​ ശ​ര​വ​ണ​നെ ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

സം​ഭ​വ​മ​റി​ഞ്ഞ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ​കോ​വി​ഡ് 19 ടെ​സ്റ്റി​ന് വേ​ണ്ടി മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും സാ​ന്പി​ൾ ശേ​ഖ​രി​ച്ച​തി​ന് ശേ​ഷം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ എ​ന്ന് വ​ട​ക്ക​ഞ്ചേ​രി സി ​ഐ ബി ​സ​ന്തോ​ഷ് പ​റ​ഞ്ഞു. സ്വ​ന്തം വാ​ഹ​ന​ത്തി​ലാ​ണ് ശ​ര​വ​ണ​ൻ വാ​ഴ​ക്കു​ല​യു​മാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് പോ​യ​ത്.​
ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ച​ന്ദ്രു, ഹ​രി​ദ്ര.