പരിക്കേറ്റ വേ​ഴാ​ന്പ​ലി​നു ര​ക്ഷ​ക​നാ​യി മ​ഞ്ജു​രാ​ജ്
Friday, May 22, 2020 1:09 AM IST
മേ​ലൂ​ർ: പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചെ​റി​യ കോ​ഴി​വേ​ഴാ​ന്പ​ലി​നു ര​ക്ഷ​ക​നാ​യി മ​ഞ്ജു​രാ​ജ്. മേ​ലൂ​ർ പൂ​ലാ​നി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ക്കേ​റ്റ നി​ല​യി​ൽ ചെ​റി​യ വേ​ഴാ​ന്പ​ലി​നെ ക​ണ്ട​ത്. കാ​ലി​നു പ​രി​ക്കേ​റ്റു പ​റ​ക്കാ​ൻ സാ​ധി​ക്കാ​തെ പൂ​ലാ​നി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പം ഷീ​റ്റി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു വേ​ഴാ​ന്പ​ൽ കു​ഞ്ഞ്. സ​മീ​പ​ത്തെ ക​ട​യു​ട​മ ജോ​ബി​യും മ​ക​നു​മാ​ണു വേ​ഴാ​ന്പ​ലി​ന്‍റ ഈ ​ദു​ര​വ​സ്ഥ ആ​ദ്യം ക​ണ്ട​ത്.

അ​തുവ​ഴി വ​ന്ന പൂ​ലാ​നി സ്വ​ദേ​ശി​യാ​യ മ​ഞ്ജു​രാ​ജി​നെ ഈ ​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു തു​ട​ർ​ന്ന് ശ്ര​ദ്ധി​ച്ചു വേ​ഴാ​ന്പ​ലി​നെ എ​ടു​ക്കു​ക​യും പ​രി​ക്ക് നോ​ക്കു​ന്ന​തി​നി​ട​യി​ൽ വ​ലി​യ കൊ​ക്ക് ഉ​പ​യോ​ഗി​ച്ച് കൊ​ച്ചു വേ​ഴാ​ന്പ​ൽ പേ​ടി​പ്പി​ച്ചു ര​ക്ഷ​പ്പെ​ടു​വാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​ഞ്ജു ത​ന്‍റെ വീ​ട്ടി​ലേ​ക്കു ചെ​റി​യ വേ​ഴാ​ന്പ​ലി​നെ കൊ​ണ്ടു​പോ​വു​ക​യും പ​രി​ച​രി​ക്കു​ക​യും തു​ട​ർ​ന്നു വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. വേ​ഴാ​ന്പ​ലി​നെ ചാ​ല​ക്കു​ടി റേ​ഞ്ചി​ലെ വ​ന​പാ​ല​ക​ർ​ക്കു മ​ഞ്ജു​രാ​ജ് കൈ​മാ​റി.