ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ആ​ദ്യ ട്രെ​യി​നി​ൽ തൃ​ശൂ​രി​ൽ എ​ത്തി​യ​തു 120 പേ​ർ
Saturday, May 23, 2020 12:19 AM IST
തൃ​ശൂ​ർ: ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി​യ ആ​ദ്യ ട്രെ​യി​നി​ൽ നി​ന്നു തൃ​ശൂ​രി​ൽ ഇ​റ​ങ്ങി​യ​തു120 യാ​ത്ര​ക്കാ​ർ.ഡ​ൽ​ഹി​യി​ൽ​നി​ന്നുബുധ നാഴ്ച​ യാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഇ​റ​ക്കി​യ​ത്.

തൃ​ശൂ​ർ ജി​ല്ല​ക്കാ​രാ​യ 73 പേ​രി​ൽ 68 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നി​ലും, രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച അ​ഞ്ചു​പേ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ന്‍റൈ​നി​ലും ആ​ക്കി. ബാ​ക്കി​യു​ള്ള ജി​ല്ല​ക്കാ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം അ​ത​തു ജി​ല്ല​ക​ളി​ലേ​ക്കും അ​യ​ച്ചു. യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ലാ​റ്റ്ഫോ​മി​ൽ ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രെ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു നി​ർ​ത്തി​യ​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നാ​യി ഡോ​ക്ട​റെ​യും ന​ഴ്സി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചി​രു​ന്നു. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് തൃ​ശൂ​രി​ൽ സ്റ്റോ​പ്പു​ള്ള ട്രെ​യി​നെ​ത്തു​ന്ന​ത്. മു​ന്പു​വ​ന്ന ട്രെ​യി​നു​ക​ൾ​ക്കു തൃ​ശൂ​രി​ൽ സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ടും കൊ​ച്ചി​യി​ലും ഇ​റ​ങ്ങി​യാ​ണു തൃ​ശൂ​ർ ജി​ല്ല​യി​ലു​ള്ള യാ​ത്ര​ക്കാ​ർ ഇ​വി​ടേ​ക്ക് എ​ത്തി​യി​രു​ന്ന​ത്.