ഏ​നാ​മ്മാ​വ് റ​ഗു​ലേ​റ്റ​ർ ഷ​ട്ട​റു​ക​ൾ ന​ന്നാ​ക്ക​ണം, വ​ള​യം​കെ​ട്ട് പൊ​ളി​ക്ക​ണം: ഹൈ​ക്കോ​ട​തി
Saturday, May 23, 2020 12:19 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഏ​നാ​മ്മാ​വ് റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ളു​ടെ ചോ​ർ​ച്ച ഉ​ൾ​പ്പെടെ​യു​ള്ള ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഏ​നാ​മ്മാ​വ് റെ​ഗു​ലേ​റ്റ​റി​നു സ​മാ​ന്ത​ര​മാ​യി മ​ണ്ണി​ട്ടുനി​ർ​മി​ച്ച വ​ള​യം​കെ​ട്ട് എ​ന്ന ബ​ണ്ട് മ​ഴ​യ്ക്കു​മു​ന്പേ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും കോ​ട​തി
ഉ​ത്ത​ര​വി​ട്ടു.

ന​ഗ​ര​ത്തി​ലെ കു​ണ്ടു​വാ​റ അ​ട​ക്ക​മു​ള്ള തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കണം. മ​ണ്ണും ച​ളി​യും നീ​ക്കം ചെ​യ്യ​ണം. മ​ഴ പെ​യ്താ​ൽ ഇ​ത്ത​രം ത​ട​സ​ങ്ങ​ൾ​മൂ​ലം തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, മ്യൂ​സി​യം ക്രോ​സ് ലെയിൻ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി അ​ഡ്വ. ജോ​യി ബാ​സ്റ്റ്യ​ൻ, ജി. വി​നോ​ദ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
ജി​ല്ലാ ക​ള​ക്ട​ർ, ജ​ല​സേ​ച​ന വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രോ​ടാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​തു​വ​രെ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ട​നേ രൂ​പീ​ക​രി​ച്ചു വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണ​ണം.

വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ചെ​യ്ത ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ജൂ​ണ്‍ ആ​ദ്യ​വാ​രം കോ​ട​തി​ക്കു സ​മ​ർ​പ്പി​ക്ക​ണം. എ​ല്ലാ ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ഴും ജി​ല്ലാ ക​ള​ക്ട​ർ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു ന​ൽ​ക​ണം.

ജ​ല​സേ​ച​ന വ​കു​പ്പു സെ​ക്ര​ട്ട​റി​യും ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഉ​ത്ത​ര​വു ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു​ള്ള ന​ട​പ​ടി​ക്കു ഹ​ർ​ജി​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.