മാ​ള​യി​ൽ ര​ണ്ടു​പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി
Saturday, May 23, 2020 12:23 AM IST
മാ​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​യ്ത​ക്കു​ടി​യി​ൽ ര​ണ്ടു​പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. പ​നി​യെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും ഫ​ലം അ​റി​ഞ്ഞ​തും. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം, ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​റ​വി​ട ന​ശീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ.​വേ​ണു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​ഭാ​ഷ്, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി​ജു ഉ​റു​മീ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​മ​ൽ ആ​ന്‍റ​ണി, ജി​ജു, ആ​ൽ​ഫി​യ, സ​ന്തോ​ഷ്, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.