തോ​ട് ശു​ചീ​ക​ര​ണം അ​ശാ​സ്ത്രീ​യം: മേ​യ​ർ​ക്കു ക​ത്തെ​ഴു​തി ജോ​ണ്‍ ഡാ​നി​യ​ൽ
Saturday, May 23, 2020 12:26 AM IST
തൃ​ശൂ​ർ: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ തോ​ടു​ക​ളി​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു ശാ​സ്ത്രീ​യ​മാ​യ​ല്ലെ​ന്നു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണ്‍ ഡാ​നി​യ​ൽ. ആ​ഴം കൂ​ട്ടി മ​ണ്ണ് എ​ടു​ക്കേ​ണ്ട​തി​നുപ​ക​രം പ​ല​യി​ട​ത്തും മു​ക​ൾ​പ്പ​ര​പ്പി​ലെ ച​ണ്ടി​യും മു​ക​ളി​ൽ കാ​ണു​ന്ന മാ​ലി​ന്യ​വും മാ​ത്ര​മാ​ണ് എ​ടു​ക്കു​ന്ന​ത്. മ​ണ്ണെ​ടു​ക്കു​ന്ന റോ​ഡു​ക​ളി​ൽ ആ​ക​ട്ടെ ഇ​തു റോ​ഡു​ക​ളു​ടെ സൈ​ഡു​ക​ളി​ൽ കൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും മേ​യ​ർ​ക്ക് എ​ഴു​തി​യ ക​ത്തി​ൽ ജോ​ണ്‍ ഡാ​നി​യ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​രു ക​രാ​റു​കാ​ര​നു ഒ​ന്നി​ല​ധി​കം തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ക​രാ​ർ കൊ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ പ​ല​യി​ട​ത്തും പ​ണി കൾ വേ​ഗ​ത​യി​ൽ മു​ന്നോ​ട്ടു പോ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഒ​ന്നി​ല​ധി​കം തോ​ടു​ക​ൾ ഒ​രേ​സ​മ​യം വൃ​ത്തി​യാ​ക്കാ​നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ​യും ഹി​റ്റാ​ച്ചി​ക​ളു​ടെ​യും അ​പ​ര്യാ​പ്ത​ത​യു​മു​ണ്ട്.

കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ടം ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​വ​ണ​ത്തെ വൃ​ത്തി​യാ​ക്ക​ൽ ക​രാ​റു​കാ​ര​നു കോ​ടി​ക​ൾ കൊ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യാ​യി മാ​റും. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടാ​മെ​ന്ന സൂ​ച​ന ഉ​ള്ള​തി​നാ​ൽ റോ​ഡ് വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്തി കാ​ര്യ​ക്ഷ​മ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.