കു​ട്ടാ​ട​ൻ കൃ​ഷി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
Saturday, May 23, 2020 12:26 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ചു​കി​ട​ന്നി​രു​ന്ന കു​ട്ടാ​ട​ൻ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​റ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​യി​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന. ഇ​തി​നാ​യി ആ​ഴ​മു​ള്ള തോ​ട് നി​ർ​മി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഐ​ആ​ർ​ഡി​എ​ഫ് പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് കൃ​ഷി​വ​കു​പ്പ് ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. പു​ന്ന​യൂ​ർ​ക്കു​ളം, വ​ട​ക്കേ​ക്കാ​ട്, പു​ന്ന​യൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും പൂ​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തു​മാ​യി 20000ത്തോ​ളം ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ദ്യ​പ​ടി​യാ​യി ആ​യി​രം ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കും. 15 കി​ലോ​മീ​റ്റ​ർ നീ​ളം​വ​രു​ന്ന തോ​ടാ​ണ് ആ​ഴം​കൂ​ട്ടി വി​ക​സി​പ്പി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി​യി​റ​ക്കാ​തെ കി​ട​ക്കു​ന്ന ഇ​വി​ടെ കു​റ്റി​ക്കാ​ടു​ക​ളും കി​ട​ങ്ങു​മാ​യി കി​ട​ക്കു​ക​യാ​ണ്. ര​ണ്ട​ര മീ​റ്റ​ർ ആ​ഴ​ത്തി​ലും ഒ​ന്പ​ത് മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള തോ​ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്. തോ​ടി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ വാ​ഹ​ന​സൗ​ക​ര്യ​ത്തി​നാ​യി ക​ലു​ങ്കു​ക​ൾ, ബ​ണ്ട് റോ​ഡു​ക​ൾ എ​ന്നി​വ​യും​കൂ​ടി നി​ർ​മി​ക്കും. പ​ദ്ധ​തി​ക്ക് ഏ​ഴു കോ​ടി രൂ​പ ചെ​ല​വു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ കു​ട്ടാ​ട​ൻ പാ​ട​ശേ​ഖ​ര​ത്തി​ൽ നേ​ര​ത്തെ കൃ​ഷി​യി​റ​ക്കി​തു​ട​ങ്ങി​യി​രു​ന്നു. മ​റ്റു മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി കി​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. കൃ​ഷി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.