അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Wednesday, May 27, 2020 12:25 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ അ​ന്പ​തോ​ളം പേ​ർ പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഇ​വ​ർ ത​ടി​ച്ചു​കൂ​ടി​യ​ത്.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങ​ൾ ഇ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി ക്യാ​ന്പി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ട് ഇ​വ​രി​ൽ​നി​ന്നും ഏ​ഴു​പേ​രെ മാ​ത്ര​മാ​ണ് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ശേ​ഷി​ച്ച​വ​രെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 150-ൽ ​പ​രം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു​വ​രു​ന്നു​ണ്ട്. അ​ടു​ത്തു​ത​ന്നെ നാ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഇ​വ​ർ മ​ട​ങ്ങി​പ്പോ​യ​ത്.

റോ​ഡു​ക​ൾ തുറന്നു

പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തിലെ ഏഴ്, എട്ട്, വാ​ർ​ഡു​ക​ളി​ലാ​യി അ​ഞ്ച് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചി​ഫ്‌വി​പ്പ് കെ.​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.
പോ​ട്ടി​മ​ട ​റോ​ഡ്, നീ​ലി​പ്പാ​റ-​കൊ​ള്ളി​ക്കാ​ട് റോ​ഡ്, പ​ടി​ഞ്ഞാ​റെ​ക്കു​ന്ന് റോ​ഡ്, കീ​ഴ​ക്കേ രാ​മ​ൻ​ചി​റ റോ​ഡ്, പെ​രു​തൂ​ന്പ റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ.​ അ​ബു​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​പ്ര​സി​ഡ​ന്‍റ് കെ.​വി.​ അ​നി​ത, പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​കെ.​ വി​ജ​യ​ൻ കു​ട്ടി, ഷീ​ല അ​ല​ക്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.