തൃശൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തെ​ർ​മ​ൽ കാ​മ​റ​ക​ൾ വരുന്നു
Thursday, June 4, 2020 12:15 AM IST
തൃ​ശൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര താ​പ​നി​ല അ​ള​ക്കാ​ൻ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തെ​ർ​മ​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി നി​ർ​വ​ഹി​ച്ചു.
പി​ഡ​ബ്ല്യു​ഡി ഇ​ല​ക്ട്രോ​ണി​ക്സ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണു ര​ണ്ടു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചത്. ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​വി. മ​ധു​സൂ​ദ​ന​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നോ​ദ് ചേ​ല​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ൻ റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്കു പ​നി​യു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നാ​ണ് ഓ​ട്ടോ​മാ​റ്റി​ക് തെ​ർ​മ​ൽ കാ​മ​റ. കാ​മ​റ​യ്ക്കു മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ ശ​രീ​ര​താ​പ​നി​ല അ​ധി​ക​മു​ണ്ടെ​ങ്കി​ൽ തി​രി​ച്ച​റി​യാം. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ര​ണ്ടു ക​വാ​ട​ത്തി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്.