പ്രളയഭീതി നേരിടാൻ ആലപ്പാട്- പുള്ള് മേഖലയിൽ സുരക്ഷാ ബോട്ടുകൾ
Sunday, July 5, 2020 12:26 AM IST
ആ​ല​പ്പാ​ട്: പ്ര​ള​യഭീ​ഷ​ണി നേ​രി​ടു​ന്നആ​ല​പ്പാ​ട് പു​ള്ള് നി​വാ​സി​ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ക്ഷാ​ബോ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചു.​

ആ​ല​പ്പാ​ട് പു​ള്ള് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം തു​ക ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ ര​ണ്ട് ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും ലൈ​ഫ് ജാ​ക്ക​റ്റു​ക​ളും ഉ​ൾ​പ്പടെ നല്കിയത്. പു​ള്ള് പാ​ല​ത്തി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ ഗീ​ത​ഗോ​പി എംഎ​ൽഎ ​ബോ​ട്ടു​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി.​ ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ ഉ​ദ​യ​പ്ര​കാ​ശ്, അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ​ശ്രീ​ദേ​വി, ചാ​ഴൂ​ർ ​ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി ക​ന​ക​രാ​ജ്, പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​പ് ജോ​സ​ഫ്, അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത മോ​ഹ​ൻ​ദാ​സ്, തൃ​ശൂ​ർ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​യ് ഫ്രാ​ൻ​സി​സ്, തൃ​ശൂ​ർ സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​ഒ.​ പി​യൂ​സ്, പ​ഴു​വി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശേ​ഖേ​ശ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ എ​ഫ്.​ ജി​ജോ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​നു ശേ​ഷം എംഎ​ൽ എ ​യു​ടെ നേ​തൃ​ത്വത്തി​ൽ പ്ര​ഥ​മ യാ​ത്ര ന​ട​ത്തി.