മ​ല​ന്പാ​ന്പി​ന്‍റെ ഇ​റ​ച്ചി​യു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ
Tuesday, July 14, 2020 12:39 AM IST
പുതുക്കാട്: മ​ണ്ണം​പേ​ട്ട​യി​ൽ മ​ല​ന്പാ​ന്പി​ന്‍റെ ഇ​റ​ച്ചി​യു​മാ​യി ര​ണ്ടുപേ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. മ​ണ്ണം​പേ​ട്ട പൂ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ലാ​വ​ള​പ്പി​ൽ ഷൈ​ജു, ചു​ള്ളി​ക്കാ​ട്ടി​ൽ രാ​ജേ​ഷ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.​ പ​ത്ത് കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള പാ​ന്പി​ന്‍റെ ഇ​റ​ച്ചി പി​ടി​കൂ​ടി. വ​ട്ട​ണാ​ത്ര സ്വ​ദേ​ശി ബി​ജു, പൂ​ക്കോ​ട് സ്വ​ദേ​ശി വി​നീ​ഷ് എ​ന്നി​വ​രെ പി​ടി​കൂ​ടാ​നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​ർ ആ​ന്പ​ല്ലൂ​രി​ൽ നി​ന്ന് മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.​ പാ​ന്പി​നെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ ശേ​ഷം ക​റി​വയ്​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
പാ​ല​പ്പി​ള്ളി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ പ്രേം ​ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി ആ​ർ​എ​ഫ്ഒ എം.​വി.​ ശ്രീ​കാ​ന്ത്, സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ആ​ർ.​മോ​ഹ​ന​ൻ തുടങ്ങിയവ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

സ്കൂട്ടർ യാത്രക്കാരികളെ ഇടിച്ചു വീഴ്ത്തി, മാലപൊട്ടിക്കാൻ ശ്രമം

എരവിമംഗലം: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ ബൈ ​ക്കി​ടി​ച്ചു വീ​ഴ്ത്തി, മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം. കു​ട്ട​നെ​ല്ലൂ​ർ എ​ര​വി​മം​ഗ​ലം പ​ടി​ഞ്ഞാ​റ്റു​മു​റി റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30നാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ‌​നി​ന്ന് എ​ര​വി​മം​ഗ​ലം റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ സ്ത്രീ ​ക​ളെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന യു​വാ​വ് ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തു​വ​ച്ച് ത​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സ്വ​ർ​ണ​മാ​ല ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പി​റ​കി​ലി​രു​ന്ന സ്ത്രീ ​ഹെ​ൽ​മ​റ്റു​കൊ​ണ്ട് മോ​ഷ്ടാ​വി​നെ അ​ടി​ച്ചു. ഈ ​സ​മ​യം റോ​ഡി​നി​രു​വ​ശ ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ യു​വാ​വ് ബൈ​ക്കു​മാ​യി ക​ട​ന്നു. ഹെ​ൽ​മെ​റ്റും മാ​സ്കും ധ​രി​ച്ച യു​വാ​വ് ദേ​ശീ​യ​പാ​ത​യി​ൽ മ​രത്താ​ക്ക​ര മു​ത​ൽ ത​ങ്ങ​ളെ പി​ന്തു​ട​ർ​ന്നി​രു​ന്ന​താ​യി സ്കൂ​ട്ട​ർ യാ​ത്രക്കാ രി​ക​ൾ പ​റ​ഞ്ഞു.