റോ​ഡും പാ​ല​വും നി​ർ​മി​ക്കേ​ണ്ട​ത് പ്രാ​ദേ​ശി​ക ഭൂ​പ്ര​കൃ​തി പ​രി​ഗ​ണി​ച്ച്
Wednesday, July 15, 2020 12:57 AM IST
മാ​ള: റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ർ​മി​ക്കു​ന്പോ​ൾ പ്രാ​ദേ​ശി​ക ഭൂ​പ്ര​കൃ​തി കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​ട​വ​ത്തു​കു​ന്ന്-​കോ​ട്ട​മു​റി റോ​ഡി​ലെ വെെ​ന്തോ​ട് പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പു​ന​ർ​നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡും പാ​ല​വും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​ൽ ഏ​റെ സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. നി​ല​വി​ലു​ള്ള റോ​ഡ് ഉ​യ​ർ​ത്തി പാ​ലം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി അ​നു​മ​തി​യാ​യ​താ​ണി​വി​ടെ.
മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​ഭാ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം ബി​ജു ഉ​റു​മീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ശ മ​നോ​ജ്, മാ​ള പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ജോ​സ​ഫ്, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ദീ​പ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.