എ​ല്ലാ​വ​രും അ​ടു​ത്തു​ണ്ടായിട്ടും, ആ​രോ​രു​മി​ല്ലാ​തെ അന്ത്യയാത്ര
Tuesday, August 4, 2020 10:55 PM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൊ​ട്ട​ടു​ത്തു​ണ്ട്, പ​ക്ഷേ അ​ന്ത്യ​യാ​ത്രാ​മൊ​ഴി പോ​ലും പ​റ​യാ​ൻ ക​ഴി​യാ​തെ മ​ന​സു​രു​കി ഒ​രു കു​ടും​ബം. കൂ​ടെ ജീ​വി​ച്ച ഭാ​ര്യ​യും മ​ക്ക​ളും ബ​ന്ധു​ക്ക​ളു​മൊ​ന്നും യാ​ത്ര​യാ​ക്കാ​നി​ല്ലാ​തെ അ​നാ​ഥ​നെ​പ്പോ​ലെ കോ​ര​ന്‍റെ അ​ന്ത്യ​യാ​ത്ര.

അ​ഞ്ചു ദി​വ​സം മു​ന്പ് കോ​വി​ഡ് ബാ​ധി​ച്ച് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച പ​ട്ടാ​ന്പി ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി കോ​ര​ന്‍റെ(74) മൃ​ത​ദേ​ഹ​മാ​ണ് ആ​രും ഏ​റ്റെ​ടു​ക്കാ​നി​ല്ലാ​തെ, സ്വ​ന്തം ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​നാ​കാ​തെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള കു​രി​യ​ച്ചി​റ​യി​ലെ സ്ഥ​ല​ത്തു സം​സ്ക​രി​ച്ച​ത്. അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​സ്കാ​രം.

കോ​ര​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും അ​ടു​ത്ത ഏ​ഴു ബ​ന്ധു​ക്ക​ള​ട​ക്കം കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ ആ​രും ഏ​റ്റെ​ടു​ക്കാ​നി​ല്ലാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ഒ​ടു​വി​ൽ പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്കാ​രം ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്തു​ണ്ടാ​യി​ട്ടും ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​ന്നും അ​ന്ത്യ​ചും​ബ​നം ന​ല്കാ​നോ ഒ​രു നോ​ക്ക് ശ​രി​ക്കൊ​ന്ന് അ​വ​സാ​ന​മാ​യി കാ​ണാ​ൻ പോ​ലു​മോ ക​ഴി​യാ​തെ​യാ​ണ് കോ​ര​ൻ അ​ന്ത്യ​യാ​ത്ര​യാ​യ​ത്.

ആം​ബു​ല​ൻ​സും പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും വി​ട്ടു ന​ൽ​കി​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​മ​നു, അ​വ​ണൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​മി​ഥു​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​ക്യ​ഷ​ണ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.