മാധ്യമ പ്രവർത്തകർക്കു മരുന്നുകളും മാസ്കും നല്കി
Wednesday, August 12, 2020 12:37 AM IST
പുതുക്കാട്: ഇ​ഞ്ച​ക്കു​ണ്ട് ഐ​സി​ഡി​എ​സ് എ​ൻജി​നീ​യ​റിം​ഗ് കോ​ളജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ക്കാ​ട് മേ​ഖ​ല​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു ആ​യൂ​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും മാ​സ്കും ന​ൽ​കി.​
പ്ര​സ് ഫോറത്തിൽ കോ​ളജ് ലേ​യ്സ​ണ്‍ ഓ​ഫീ​സ​ർ സി.​പി.​ സ​തീ​ഷ്കു​മാ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​രു​ന്നു​ക​ൾ ന​ൽ​കി. പ്ര​സ് ഫോറം സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​റു​മാ​ലി, ട്ര​ഷ​റ​ർ എ.​ജെ. ജാ​ക്സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തൊഴിലുറപ്പു ഫണ്ട ു തട്ടിപ്പ്: വിജിലൻസ് അന്വേഷണം ആരംഭിച്ചു

വ​ട​ക്കേ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് ഫ​ണ്ടി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ൽ പ​ണം ത​ട്ടി​യ​താ​യു​ള്ള പ​രാ​തി​യിൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണി​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ഴി​ക​ൾ എ​ടു​ത്തു. വി​ജി​ല​ൻ​സ് സി​ഐ സ​ലിം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.