ബൈ​ക്ക​പ​കട​ത്തി​ൽ പ​രി​ക്കേ​റ്റ യുവാവ് മരിച്ചു
Thursday, August 13, 2020 11:29 PM IST
മ​ണ്ണു​ത്തി: ബൈ​ക്ക​പ​കട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വു മ​രി​ച്ചു. മ​ണ്ണു​ത്തി മേ​ത്തി​ൽ​വീ​ട്ടി​ൽ സ​ന​ലി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ മേ​ത്തി​ൽ(31) ആ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച രാ​ത്രി പ​ത്തോ​ടെ നെ​ല്ല​ങ്ക​ര​യി​ൽ​ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​തി​ലി​ൽ ത​ട്ടി​യ​ശേ​ഷം വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ശ്വി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ഇ​ന്നലെ രാ​വി​ലെ മ​രി​ച്ചു.

ദു​ബാ​യി​ൽ ജോ​ലി​യാ​യി​രു​ന്ന അ​ശ്വി​ൻ നാ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ബുധനാഴ്ച ക്വാറന്‍റൈൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. മ​ട​ങ്ങിവ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. ഒ​രു​വ​ർ​ഷം മു​ന്പാ​ണ് അ​ശ്വി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഭാ​ര്യ: ശ്രു​തി. അ​മ്മ: കൈ​ര​ളി. സ​ഹോ​ദ​രി: ഓ​ർ​മ.