മഴ,ആശങ്ക! ഡാമുകൾ നിറയുന്നു
Monday, September 21, 2020 12:06 AM IST
തൃ​ശൂ​ർ: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി​യി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ആ​ദ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഓ​രോ മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ഴും ര​ണ്ടു സെ​ന്‍റി​മീ​റ്റ​ർ വീ​തം ജ​ല​നി​ര​പ്പ് ഡാ​മി​ൽ ഉ​യ​രു​ന്നു​ണ്ട്. 78.30 മീ​റ്റ​ർ ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പു ന​ൽ​കും. 78.60 മീ​റ്റ​റി​ലെ​ത്തി​യാ​ൽ ഷ​ട്ട​ർ തു​റ​ക്കേ​ണ്ടിവ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗ​വ. ചീ​ഫ് വി​പ്പ് കെ.​ രാ​ജ​ൻ പീ​ച്ചി ഡാം ​സ​ന്ദ​ർ​ശി​ച്ചു. ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ സ്ലൂ​യിസ് വ​ഴി വെ​ള്ളം തു​റ​ന്നു​വി​ട്ട് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​ല​ക്ട്രി​സി​റ്റി വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചീ​ഫ് വി​പ്പ് പ​റ​ഞ്ഞു. മ​ഴ തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ നാ​ളെ​യോ മ​റ്റ​ന്നാ​ളോ ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കൂ.

നി​ല​വി​ലെ സ്ഥി​തി സം​ബ​ന്ധി​ച്ച് ക​ള​ക്ട​റു​മാ​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ങ്കി​ലും മ​ണ​ലി​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ചീഫ് വി​പ്പ് അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഗീ​ത, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ദേ​വ​രാ​ജ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

2018 മു​ത​ൽ ന​ട​പ്പാ​ക്കി​യ റൂ​ൾ ക​ർ​വ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണു ജ​ലനി​ര​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ലോ​വ​ർ റൂ​ൾ ക​ർ​വ്, പ്രൊ​പ്പോ​സ്ഡ് റൂ​ൾ ക​ർ​വ്, അ​പ്പ​ർ റൂ​ൾ​ക​ർ​വ് എ​ന്നി​ങ്ങ​നെ മൂ​ന്നു ലെ​വ​ലു​ക​ളു​ണ്ട്. പ്രൊ​പ്പോ​സ്ഡ് റൂ​ൾ ക​ർ​വ് ഇ​ന്ന​ലെ രാ​വി​ലെ മ​റി​ക​ട​ന്നു. അ​പ്പ​ർ റൂ​ൾ ക​ർ​വി​ലേ​ക്ക് വെ​ള്ളം എ​ത്തി​യാ​ൽ ഷ​ട്ട​ർ തു​റ​ക്കേ​ണ്ടി വ​രും.