കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മം: യു​വാ​വു പി​ടി​യി​ൽ
Friday, September 25, 2020 1:03 AM IST
മാ​ള: കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ലാ​യി. പു​ത്ത​ൻ​ചി​റ കു​ന്ന​ത്തേ​രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കാ​ട്ടൂ​ർ തെ​ക്കേ​ത​ല​യി​ൽ നി​ധി​ൻ(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ കി​ട​ന്നി​രു​ന്ന കാ​ർ ഗ്ലാ​സ് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് ഉ​ന്തി റോ​ഡി​ലേ​ക്ക് മാ​റ്റി സ്റ്റാ​ർ​ട്ട് ആ​ക്കി കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.
കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വീ​ടു​ക​യ​റി ഇ​യാ​ളു​ടെ പേ​രി​ൽ ആ​ക്ര​മ​ണ​ത്തി​ന് കേ​സു​ണ്ട് . തൃ​ശൂ​ർ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലും വാ​ഹ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സും ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.