ഓട്ടോയിലിടിച്ച സ്കൂട്ടർ ലോറിക്കടിയിൽപെട്ട് യുവതി മ​രി​ച്ചു
Saturday, September 26, 2020 9:58 PM IST
ചേ​ർ​പ്പ്: ക​ണി​മം​ഗ​ലം സെ​ന്‍റ​റി​ൽ സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു റോ​ഡി​ൽ വീ​ണ ​യു​വ​തി​യു​ടെ മേ​ൽ ടി​പ്പ​ർ ലോ​റി ക​യ​റി യു​വ​തി ത​ൽ​ക്ഷ​ണം​മ​രി​ച്ചു. ചേ​ർ​പ്പ് ഉൗ​ര​കം വാ​ര​ണം​കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ചേരാമംഗലത്ത് മ​ന​യി​ൽ ന​ന്ദ​കു​മാ​റി​ന്‍റെ മ​ക​ൾ അഞ്ജ​ന (25) യാ​ണ് മ​രി​ച്ച​ത്.​

തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോളജി​ന് സ​മീ​പം എ​ക്സ​ല​ൻ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീസി​ൽ ജോ​ലി ചെ​യ്യു​ന്ന അഞ്ജന​ ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ജോ​ലി​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടമു​ണ്ട​യ​ത്.​ അഞ്ജന ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യുമായി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു വീ​ണ അഞ്ജനയുടെ ദേഹത്ത് ടി​പ്പ​ർ ലോ​റി ക​യ​റി. ഉ​ട​നെ കൂ​ർ​ക്ക​ഞ്ചേ​രി എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബംഗളൂരുവി​ൽ ബി.​ടെ​ക് കഴിഞ്ഞ അഞ്ജന ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​ തൃ​ശൂ​രി​ൽ ജോ​ലി​ക്ക് പോ​കു​വാ​ൻ തു​ട​ങ്ങി​യ​ത്.​ ഇ​ന്ന് അ​ഞ്ജന​യു​ടെ ജന്മദി​ന​വും കൂ​ടി​യാ​ണ്. അ​ടു​ത്ത മാ​സം വി​വാ​ഹനി​ശ്ച​യ​വും ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്.​

ക​ഥ​ക​ളി ക​ലാ​കാ​രി​യും കൂ​ടി​യാ​ണ് അഞ്ജന. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം കൊ​വി​ഡ് പ​രി​ശോ​ധന​യ്ക്കും പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നും ശേ​ഷം ഇ​ന്ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ സം​സ്കരി​ക്കും. മാ​താ​വ്: ശ്രീ​ജ.​ സഹോ​ദര​ൻ: അ​മ​ൽ.