ആ​ദ്യ​ഘ​ട്ടം നവീകരണോദ്ഘാടനം: പീ​ച്ചി​യി​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ന​വീ​ക​ര​ണം
Friday, October 23, 2020 1:26 AM IST
പ​ട്ടി​ക്കാ​ട്: പീ​ച്ചി ഡാ​മി​ലെ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഇ​ന്ന​ലെ രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ചു കോ​ടി​യു​ടെ രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.

ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഉ​ള്ളി​ലൂ​ടെ കാ​ടി​ന്‍റെ പ്ര​തീ​തി അ​നു​ഭ​വി​ച്ചു ത​ന്നെ ന​ട​ന്നു പോ​കാ​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​പ്പാ​ത സ​ജ്ജ​മാ​ക്കി. പീ​ച്ചി ഡാ​മി​ന് താ​ഴെ​യു​ള്ള ഉ​ദ്യാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. പെ​യി​ന്‍റിം​ഗും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും തീ​ർ​ത്ത് പ​വി​ലി​യ​ൻ മ​നോ​ഹ​ര​മാ​ക്കി.

ഉ​ദ്യാ​ന​ത്തെ ദീ​പാ​ലം​കൃ​ത​മാ​ക്കു​ന്ന​തി​നാ​യി വൈ​കു​ന്നേ​രം ആ​റു മു​ത​ൽ പ്ര​കാ​ശി​ക്കു​ന്ന സോ​ളാ​ർ വി​ള​ക്കു​ക​ൾ ഉ​ദ്യാ​ന​ത്തി​ൽ സ്ഥാ​പി​ക്കു​ന്നു​ണ്ട്. . പീ​ച്ചി ഡാ​മി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 32 കോ​ടി രൂ​പ​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ആ​ണ് സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പീ​ച്ചി ഡാം ​പ​രി​സ​ര​ത്ത് ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം ഗ​വ. ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ജി​ല്ല ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നി​ലൂ​ടെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.