കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, October 27, 2020 10:05 PM IST
കൊ​ട​ക​ര: വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃഹ നാഥൻ​കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചു​ങ്കാ​ൽ ഞാ​റ്റു​വെ​ട്ടി വാ​സു​വി​ന്‍റെ മ​ക​ൻ ബാ​ബു(58)​വാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടേോ​ക്കാ​ൾ പാ​ലി​ച്ച് ചെ​റു​തു​രു​ത്തി​യി​ൽ സം​സ്കാ​രം ന​ട​ത്തി.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​യാ​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. ര​ണ്ടു​മാ​സം മു​ന്പ് കോ​വി​ഡ് ബാ​ധി​ച്ച് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്നു പ്ര​വാ​ശ്യം ഡ​യാ​ലി​സിസിന് വി​ധേ​യ​ന​ായിരു​ന്നു. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വ​ാര​ത്തി​ൽ രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു.

ഡ​യാ​ലി​സിസി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തു​ട​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ണ്ടും രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്. തു​ട​ർ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ഭാ​ര്യ: ജ​യ​ന്തി. മ​ക്ക​ൾ:​ നീ​തു,നി​ഖി​ൽ.


പു​തു​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കാ​ഞ്ഞൂ​പ്പാ​ടം കാ​റ​ള​ത്തു​കാ​ര​ൻ ചാ​ക്കോ (73)യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ്രോ​ഗ​വും വൃ​ക്ക രോ​ഗ​വു​മു​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭാ​ര്യ: ഫ്ലോ​റി. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, പ്രീ​മ. മ​രു​മ​ക്ക​ൾ: ബി​നു, ജോ​ണ്‍​സ​ണ്‍.