തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, December 2, 2020 12:39 AM IST
വ​ട​ക്കാ​ഞ്ചേ​രി: എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സ് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡോ. ​പി.​കെ. ബി​ജു, തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം ​എം വ​ർ​ഗ്ഗീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, മേ​രി തോ​മ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി ഡോ. ​കെ.​ഡി. ബാ​ഹു​ലേ​യ​ൻ, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ജെ. ബ​ന്നി, ക​ണ്‍​വീ​ന​ർ ര​വി കൊ​ന്പ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് നാ​ക്കോ​ല​യി​ൽ യു​ഡി​എ​ഫ് മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഡി​സി​സി മെ​ന്പ​ർ പി. ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നേ​താ​വ് സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ദീ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി സി. ​യ​ശോ​ധ​ര, വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ കൃ​ഷ്ണ ഗോ​പി​നാ​ഥ്, ലിം​സി ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.