അ​ട​യ്ക്ക വി​ള​വെ​ടു​പ്പി​നു തു​ട​ക്ക​ം
Thursday, December 3, 2020 12:35 AM IST
നെന്മാറ: ​നെന്മാറ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ലും മ​റ്റു​മു​ള്ള തോ​ട്ട​ങ്ങ​ളി​ലെ അ​ട​യ്ക്കാ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ക​ളി​യ​ട​യ്ക്ക നി​ർ​മ്മാ​ണ​ത്തി​നാ​യി പ​ച്ച അ​ട​യ്ക്ക​ക്ക് ക​ച്ച​വ​ട​ക്കാ​ർ എ​ത്തി​ത്തു​ട​ങ്ങി. മി​ക്ക തോ​ട്ട​ങ്ങ​ളി​ലും മൊ​ത്ത​ക്ക​ച്ച​വ​ട​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന​ത് പ​ച്ച അ​ട​ക്ക കി​ലോ​യ്ക്ക് 35 രൂ​പ മു​ത​ൽ 38 രൂ​പ വ​രെ ക​ണ​ക്കി​ലാ​ണ് വ്യാ​പാ​രി​ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന​ത്.

മ​ണ്ണാ​ർ​ക്കാ​ട്, ക​രി​ന്പ മേ​ഖ​ല​യി​ലു​ള്ള വ്യാ​പാ​രി​ക​ളാ​ണ് നെ·ാ​റ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ട​യ്ക്ക ക​ച്ച​വ​ട​ത്തി​നു മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.​മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ക​മു​ക​ളി​ൽ ക​യ​റി അ​ട​യ്ക്ക പ​റി​ക്കു​ന്ന​ത്.

പ​റി​ച്ച് ഉ​ട​ൻ പ​ഴു​ത്ത​തും പ​ച്ച​യും വേ​ർ​തി​രി​ച്ച് ചാ​ക്കി​ലാ​ക്കി​യാ​ണ് അ​ട​ക്ക കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ഴു​ത്ത അ​ട​ക്ക ഉ​ണ​ക്കി ഉ​പ​യോ​ഗി​ക്കാ​നും പ​ച്ച അ​ട​ക്കാ പാ​ൻ​മ​സാ​ല, ക​ളി​യ​ട​യ്ക്ക എ​ന്നി​വ​യു​ണ്ടാ​ക്കാ​നു​മാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ഴു​ത്ത അ​ട​യ്ക്ക വെ​ള്ള​ത്തി​ലി​ട്ട് സൂ​ക്ഷി​ച്ചു വെ​റ്റി​ല​ക്കൊ​പ്പം ഉ​പ​യോ​ഗി​ക്കാ​നാ​യി നീ​റ്റ് അ​ട​ക്കാ എ​ന്ന പേ​രി​ൽ ക​ർ​ഷ​ക​ർ പ്ര​ത്യേ​ക വെ​ള്ളം നി​റ​ച്ച ടാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. വെ​റ്റി​ല മു​റു​ക്ക് കു​റ​ഞ്ഞ​തോ​ടെ നീ​റ്റ് അ​ട​ക്ക​യു​ടെ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ വി​പ​ണി ഇ​ല്ലാ​താ​യി. ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന അ​ട​ക്ക​യു​ടെ പ്ര​ധാ​ന വി​പ​ണ​ന കേ​ന്ദ്രം പ​ഴ​ഞ്ഞി, കേ​ച്ചേ​രി മാ​ർ​ക്ക​റ്റു​ക​ൾ ആ​ണ്.​

ത​മി​ഴ്നാ​ട് സേ​ല​ത്തും ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​രം മേ​ഖ​ല​യി​ലു​മാ​ണ് ക​ളി​യ​ട​ക്ക നി​ർ​മ്മാ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യു​ള്ള​ത്. അ​വി​ടേ​ക്കാ​ണ് പ​ച്ച​യ്ക്ക​ക്ക വ​ൻ​തോ​തി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്.​അ​ട​ക്കാ കൃ​ഷി ചെ​യ്തി​രു​ന്ന ക​മു​ക് തോ​ട്ട​ങ്ങ​ളി​ൽ മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​യ​തോ​ടെ മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും റ​ബ്ബ​റി​ന് വ​ഴി മാ​റി​യി​രു​ന്നു.

ശേ​ഷി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലും മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ ക​മു​ക് കൃ​ഷി ഉ​പേ​ക്ഷി​ച്ചു തു​ട​ങ്ങി. മം​ഗ​ള, സു​മം​ഗ​ള, മോ​ഹി​ത് ന​ഗ​ർ തു​ട​ങ്ങി​യ ഉ​യ​രം കു​റ​ഞ്ഞ ഉ​ല്പാ​ദ​ന​ശേ​ഷി കൂ​ടി​യ ഇ​നം ക​മു​കു​ക​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ കാ​യ്ഫ​ലം ല​ഭി​ക്കു​ന്ന​ത്.