സ്പെ​ഷ്യ​ൽ ബാ​ല​റ്റ് പേ​പ്പ​ർ; ജി​ല്ല​യി​ൽ ശേ​ഖ​രി​ച്ച​ത് 6422 പേ​രു​ടെ വി​വ​ര​ങ്ങ​ൾ
Friday, December 4, 2020 12:54 AM IST
പാലക്കാട് : കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സ്പെ​ഷ്യ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​നാ​യി ഇ​തു​വ​രെ ശേ​ഖ​രി​ച്ച​ത് 6422 പേ​രു​ടെ വി​വ​ര​ങ്ങ​ൾ. ഇ​തി​ൽ 2524 പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളും 3898 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണ്. പോ​സി​റ്റീ​വ് രോ​ഗി​ക​ളി​ൽ എ​ട്ടു​പേ​ർ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ശേ​ഖ​രി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ബ്ലോ​ക്ക് റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റും തു​ട​ർ​ന്ന് ബ്ലോ​ക്ക് റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ​മാ​ർ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് സ്പെ​ഷ്യ​ൽ ബാ​ല​റ്റ് പേ​പ്പ​ർ കൈ​മാ​റും. സ്പെ​ഷ​ൽ ഓ​ഫീ​സ​ർ മു​ഖേ​ന​യാ​ണ് രോ​ഗി​ക​ൾ​ക്ക് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ല​ഭി​ക്കു​ക.

തിരുനാൾ ആഘോഷിച്ചു

​മം​ഗ​ലം​ഡാം: സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റു​ടെ മ​ധ്യ​സ്ഥ തി​രു​നാ​ൾ ഇ​ന്ന​ലെ ആ​ത്മീ​യ ശൂ​ശ്രൂ ഷ​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ.​ജി​ബി​ൻ ക​ണ്ട​ത്തി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.​ഫാ.​ജോ​ജി വ​ട​ക്കേ​ക്ക​ര തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കി. വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.