വീ​റും വാ​ശി​യും പോ​രാ, ആ​ല​സ്യ​മൊ​ഴി​യാതെ പ്രചാരണം
Friday, December 4, 2020 12:54 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ഗ്രാ​മീ​ണ മേ​ഖ​ല​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ആ​വേ​ശം നേ​താ​ക്ക​ൻ​മാ​രി​ലോ, പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലോ ഇ​ല്ലാതെ പ്രചാരണം.
പാ​ർ​ട്ടി നേ​താ​ക്ക​ൻ​മാ​രി​ലും ഇതേത​രം ത​ണു​ത്ത പ്ര​തി​ക​ര​ണ​മാ​ണ് ദൃ​ശ്യ​മാ​വു​ന്ന​ത്.​ പൊ​തു പ​രി​പാ​ടി​ക​ളും,പൊ​തു​യോ​ഗ​ങ്ങ​ളും വ​ള​രെ കു​റ​വാ​യ​തി​ന്നാ​ൽ നേ​താ​ക്ക​ൻ​മാ​ർ​ക്കും പ​രി​പാ​ടി​ക​ൾ കു​റ​വ്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ തെ​ര​ഞ്ഞ​ടു​പ്പ് രം​ഗ​ത്തെ വീ​റും വാ​ശി​യും തി​രി​ച്ചു​പി​ടി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.​ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ത്ഥ്യം.​
സാ​ന്പ​ത്തി​ക​മാ​യ പ​രാ​ധീ​ന​ത​ക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ കു​ഴ​ക്കു​ന്നു​ണ്ട്. ഇ​ല​ക്ഷ​ൻ കാ​ല​ത്ത് പ​തി​വു​ള്ള പ​ണ​പ്പി​രി​വ് കാ​ര്യ​മാ​യി ന​ട​ക്കാ​ത്ത​താ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ക​ൾ​ക്ക് പാ​ര​യാ​വു​ന്ന​ത്. അ​ന്പ​തി​നാ​യി​ര​വും ഒ​രു​ല​ക്ഷ​വും ഒ​ക്കെ ന​ൽ​കി​യി​രു​ന്ന​വ​രാ​യ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളാ​യ ഭൂ​രി​ഭാ​ഗം പേ​രും പ​രി​മി​ത​മാ​യ സം​ഖ്യ​യാ​ണ് പി​രി​വ് ന​ൽ​കു​ന്ന​ത്.
സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ലാ​ത്ത​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞ​ടു​പ്പ് ആ​വേ​ശ​ത്തി​ന്‍റെ കു​റ​വി​ന് ഇ​തും പ്ര​ധാ​ന​കാ​ര​ണ​മാ​ണ്.
സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​ര​രം​ഗ​ത്ത് ഉ​ള്ള​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ത് ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ക​യ്യി​ൽ നി​ന്നാ​ണ് എ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു വ​സ്തു​ത.
മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു പോ​ലെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി കാ​ണാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കാ​ൾ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കാ​റു​ണ്ട്.
കൊ​ടി​തോ​ര​ണ​ങ്ങ​ൾ അ​ല​ങ്കാ​ര​ങ്ങ​ൾ ചു​മ​രെ​ഴു​ത്തു​ക​ൾ എ​ന്നി​വ​യി​ലൊ​ന്നും പ​ഴ​യ വീ​റും വാ​ശി​യും കാ​ണാ​ൻ ഇ​ല്ല​ന്നു​ള്ള​താ​ണ് വാ​സ്ത​വം.
സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ ക​യ​റു​ന്ന​തി​ന്നാ​ണ് പ്രാ​ധാ​ന്യം ക​ൽ​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വീ​ടു​ക​ൾ ക​യ​റി വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള നി​യ​മം നി​ല​നി​ൽ​ക്കൂ​ന്ന​ത് പ​ല സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും വ​രു​ന്ന ചെ​ല​വു​ക​ൾ ലാ​ഭി​ക്കാം എ​ന്നു​ള്ള​താ​ണ് ഇ​തി​ന് കാ​ര​ണം.
വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങാ​നും വോ​ട്ട് പി​ടി​ക്കാ​നും പ​ഴ​യ​തു​പോ​ലെ പ്ര​വ​ർ​ത്ത​ക​രെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. പ​ല സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മു​ന്ന​ണി​ക​ൾ​ക്കും ഇ​ത് ത​ന്നെ​യാ​ണ് സ്ഥി​തി. ഇ​ത് മ​റി​ക​ട​ക്കാ​ൻ വീ​ണ​ത് വി​ദ്യ​യാ​ക്കു​ന്ന​വ​രു​മു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മൂ​ല​മാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളെ കൊ​ണ്ടു​വ​രാ​ത്ത​തെ​ന്ന് പ​റ​ഞ്ഞാ​ണ് മേ​ൽ​പ​റ​ഞ്ഞ​വ​ർ ത​ടി ത​പ്പു​ന്ന​ത്.
ഇ​തി​ന​കം നാ​ലും അ​ഞ്ചും റൗ​ണ്ട് വീ​ടു​ക​ൾ ക​യ​റി​യ സ്ഥാ​നാ​ർ​ഥി​ക​ളു​മു​ണ്ട്. അ​തേ​സ​മ​യം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ജ​യി​ച്ചു ക​യ​റാ​ൻ വീ​റും വാ​ശി​യും വേ​ണ്ടു​വോ​ളം ഉ​ണ്ടെ​ങ്കി​ലും ഇ​തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്കന്മാ​രും ഉ​യ​രാ​ത്ത​ത് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ട്. കാ​ര്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​വ​ണ പാ​ര​യാ​യി. സ്ഥാ​നാ​ർ​ത്ഥി​യാ​യി നി​ന്നു ത​ന്നാ​ൽ മാ​ത്രം മ​തി എ​ന്ന ഉ​റ​പ്പിന്മേൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി തീ​ർ​ന്ന് കു​രി​ക്ക​ൽ അ​ക​പ്പെ​ട്ട​വ​രും ധാ​രാ​ള​മു​ണ്ട്.