ദേ​ശീ​യ പാ​ത​യി​ൽ പ​രി​ക്കേ​റ്റു മ​രി​ച്ച യു​വാ​വി​ന്‍റേത് അ​പ​ക​ട​മ​ര​ണം
Friday, December 4, 2020 1:15 AM IST
ക​ല്ല​ടി​ക്കോ​ട്: ബു​ധ​നാ​ഴ്ച്ച രാ​ത്രി ദേ​ശീ​യ​പാ​ത ക​ല്ല​ടി​ക്കോ​ട് പ​രി​ക്കേ​റ്റു മ​രി​ച്ച യു​വാ​വി​ന്‍റേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ക്കു​ളം ക​ന്പി​യി​ൽ നൈ​നാ​ന്‍റെ മ​ക​ൻ സെ​ബി​നെ(22) ക​ല്ല​ടി​ക്കോ​ട് കാ​ട്ടു​ശേ​രി അ​യ്യ​പ്പ​ങ്കാ​വി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ പ​രി​ക്കേ​റ്റ​നി​ല​യി​ൽ ക​ണ്ടെ​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ റോ​ഡ് പ​ണി​ക്കാ​യി എ​ത്തി​യ ടി​പ്പ​ർ ത​ട്ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.