മണ്ണാർക്കാട്ട് പ​ണ​യം തട്ടിപ്പുസം​ഘം പി​ടി​യി​ൽ
Saturday, December 5, 2020 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ മാ​ത്രം പ​ത്തോ​ളം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.​ക​രി​ന്പു​ഴ കു​ന്ന​ത്ത് വീ​ട്ടി​ൽ സ​ജി​ത്ത് (39), കാ​ഞ്ഞി​ര​പ്പു​ഴ രാ​യി​ൻ തു​രു​ത്തി ഉൗ​ർ​പ്പാ​ട​ത്ത് മ​ഹേ​ഷ് (30), കാ​ഞ്ഞി​ര​പ്പു​ഴ തോ​ട്ട​ത്തി​ൽ ദി​നൂ​പ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ തു​ക​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​വ​ർ ന​ട​ത്തി​യി​ള്ള​ത് എ​ന്ന​റി​യു​ന്നു. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് സു​ജി​ത് ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സി​ഐ പി.​എം ലി​ബി, എ​സ്ഐ ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.