ബ​സിനു പു​റ​കി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​ടി​ച്ചു മൂന്നുപേർക്കു പ​രി​ക്ക്
Saturday, December 5, 2020 12:24 AM IST
ക​ല്ല​ടി​ക്കോ​ട് : പ​ന​യ​ന്പാ​ട​ത്ത് ബ​സിന് പു​റ​കി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​ടി​ച്ചു മൂ​ന്നാ​ൾ​ക്ക് പ​രി​ക്കേ​റ്റു . ക​ല്ല​ടി​ക്കോ​ട് താ​ന്നി​ക്ക​ൽ വീ​ട്ടി​ൽ കു​ര്യാ​ക്കോ​സ് (62 ), ഭാ​ര്യ ആ​ലീ​സ് (55 ), ക​രി​ന്പ പാ​ല​ളം ത​ങ്ക​മ​ണി (75 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ ​എ​സ് ആ​ർ ടി ​സി ബ​സ്‌​സി​നു പു​റ​കി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ​ഇ​ടി​ക്കു​ക​യും , അ​തി​ന് തൊ​ട്ടു​പു​റ​കി​ൽ വ​ന്ന മ​റ്റൊ​രു ഓ​ട്ടോ മു​ന്നി​ലെ ഓ​ട്ടോ​യി​ൽ ത​ട്ടു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത് .

അ​പ്ര​തീ​ക്ഷി​ത​മാ​യി ബ​സ്‌​സ് നി​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .