ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തിൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, December 6, 2020 12:28 AM IST
മം​ഗ​ലം​ഡാം: ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കീ​ട്ട് വി​കാ​രി ഫാ.​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു.​തു​ട​ർ​ന്ന് കു​ർ​ബാന, നൊ​വേ​ന, ല​ദീ​ഞ്ഞ്. ഇ​ന്ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്.​തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് നാ​ലി​ന് കു​ർ​ബ്ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞു്.​വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.05ന് ​കു​ർ​ബ്ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്.12​ന് വൈ​കീ​ട്ട് 3.30ന് ​വൈ​ദീ​ക മ​ന്ദി​ര വെ​ഞ്ചി​രി​പ്പി​ന് എ​ത്തു​ന്ന മാർ ജേക്ക​ബ് മ​ന​ത്തോ​ട​ത്തി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് വെ​ഞ്ച​രി​പ്പ്, ബി​ഷ​പ്പി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കു​ർ​ബാന, നൊ​വേ​ന, ല​ദീ​ഞ്ഞ്. തി​രു​നാ​ൾ ദി​വ​സ​മാ​യ 13ന് ​രാ​വി​ലെ 9.30ന് ​ഇ​ട​വ​ക​ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​ർ​ക്കാ​യി ആ​ഘോ​ഷ​മാ​യ കു​ർ​ബാന തു​ട​ർ​ന്ന് അ​ഖ​ണ്ഡ ജ​പ​മാ​ല. വൈ​കീ​ട്ട് 4.30ന് ​ഇ​ട​വ​ക സ​മൂ​ഹ​ത്തി​നാ​യി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാന.14 ന് ​രാ​വി​ലെ ഏ​ഴി​ന് മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള കു​ർ​ബ്ബാ​ന​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും. വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, ക​ണ്‍​വീ​ന​ർ ജോ​ഷി വ​ര​വു​കാ​ലാ​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ അ​നീ​ഷ് വ​ര​യി​ൽ, കു​ഞ്ഞു​മോ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.