എ​സി​എ​ഫ്എ​സ് അ​ഗ​ളി ഓ​ഫീസി​ലേ​ക്ക് ആ​ദി​വാ​സി​ മാ​ർ​ച്ച്
Sunday, December 6, 2020 12:28 AM IST
അ​ഗ​ളി: അ​ഗ​ളി അ​ട്ട​പ്പാ​ടി കോ​ഓ​പ്പ​റേ​റ്റീ​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി ഓ​ഫീ​സി​ലേ​ക്ക് ആ​ദി​വാ​സി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി. അ​ന​ധി​കൃ​ത​മാ​യി ഫാ​മിം​ഗ് സൊ​സൈ​റ്റി കൈ​യ​ട​ക്കി വെ​ച്ചി​രി​ക്കു​ന്ന ത​ങ്ങ​ളു​ടെ ഭൂ​മി​യും ഭൂ​മി​യു​ടെ പ​ട്ട​യ​വും വി​ട്ടു കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി ഭാ​ര​ത് മ​ഹാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.
ചി​ണ്ട​ക്കി, ക​രു​വാ​ര പോ​ത്തു​പ്പാ​ടി, വ​ര​ടി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് അ​ഞ്ചേ​ക്ക​ർ വീ​തം പ​ട്ട​യം ല​ഭി​ച്ച ഭൂ​മി ഫാ​മിം​ഗ് എ​സി എ​ഫ്എ​സി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്. ആ​ദി​വാ​സി​ക​ൾ​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത് അ​ഞ്ചു വ​ർ​ഷം കാ​ർ​ഷി​ക​വ​ൽ​ക്ക​ര​ണം ആ​ദി​വാ​സി​ക​ക്ക് മ​ട​ക്കി ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത് കൃ​ഷി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി വി​ട്ടു കി​ട്ടി​യി​ല്ല. ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​യ ആ​ദി​വാ​സി​ക​ൾ ഇ​ന്ന് പെ​രു​വ​ഴി​യി​ലാ​ണ്.
അ​തേ സ​മ​യം ര​ണ്ടാ​യി​ര​ത്തി​യ​ഞ്ഞൂ​റ് ഏ​ക്ക​ർ ഭൂ​മി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ക​ന്പ​നി​ക്ക് കൈ​മാ​റ്റം ചെ​യ്തു ക​രാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഫാ​മിം​ഗ് സൊ​സൈ​റ്റി ഓ​ഫീ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം ഇ​രു​ഭാ​ഗ​വും അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ സ​മ​ര​ക്കാ​ർ​ക്ക് ഇ​ന്ന​ലെ അ​ക​ത്തു പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. മാ​ർ​ച്ച് എം. ​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ത​ങ്ങ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഭൂ​മി തി​രി​ച്ചു കി​ട്ടാ​തെ പിന്മാറി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ദി​വാ​സി​ക​ൾ. ഭൂ​മി​യും പ​ട്ട​യ​വും തി​രി​ച്ചു ല​ഭി​ക്കും വ​രെ ഓ​ഫി​സി​ന് മു​ൻ​പി​ൽ കു​ടി​ൽ​കെ​ട്ടി അ​നി​ശ്ചി​ത കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. നാ​ളെ ആ​രം​ഭി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നാ​യി ഓ​ഫി​സി​ന് മു​ൻ​പി​ൽ താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മാ​ണ​വും തു​ട​ങ്ങി.