ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ നിർത്തണം: ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി
Sunday, December 6, 2020 12:28 AM IST
ക​ല്ല​ടി​ക്കോ​ട്: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി കാ​രാ​കു​ർ​ശി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​രും വ​നം വ​കു​പ്പും ക​ർ​ഷ​ക​രെ ഇ​റ​ക്കി​വി​ട​ൻ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി കാ​രാ​കു​ർ​ശ്ശി​യി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ പ്ര​തിഷേ​ധ സ​ദ​സ്‌ ന​ട​ത്തി.
സ​ദ​സ്‌​ തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു, ബി​നോ​യ് കൊ​ച്ചു പു​ഞ്ച​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​ർ​ജ് എ​ട​ത്ത​ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സു​കു​ട്ടി, ജോ​നി കൈ​ത​മ​ല, ജോ​യി ത​റ​യി​ൽ, ടോ​മി കൊ​ച്ചു​പ​റ​ന്പി​ൽ, കു​ര്യാ​ച്ച​ൻ, നി​തി​ൻ ഫി​ലി​പ്പ്, അ​ഖി​ൽ ഷാ​ജി, ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഷൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.