വീട് നിർമ്മാണത്തിന്‍റെ മറവിൽ മ​ണ്ണ് പു​റ​ത്തേ​യ്ക്ക് ക​ട​ത്തു​ന്ന​തായി പ​രാ​തി
Sunday, December 6, 2020 12:29 AM IST
വ​ട​ക്ക​ഞ്ചേ​രി: വീ​ട് നി​ർ​മ്മാ​ണ​ത്തി​ന് മ​ണ്ണ് നീ​ക്കു​ന്ന​തി​നാ​യി പാ​സ് എ​ടു​ത്ത് മ​ണ്ണ് പു​റ​ത്തേ​ക്ക് ക​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘം സ്ഥ​ലം പ​രി​ശോ​ധി​ച്ച് പ​ണി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.
കി​ഴ​ക്ക​ഞ്ചേ​രി പാ​ണ്ടാം​കോ​ടാ​ണ് സം​ഭ​വം.​ ജി​യോ​ള​ജി വ​കു​പ്പി​ൽ നി​ന്നും മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നു​ള്ള പാ​സ് എ​ടു​ത്ത് അ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ത​ഹ​സി​ൽ​ദാ​ർ കെ.​ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലും ഭൂ​മി നി​ക​ത്ത​ൽ ത​കൃ​തി​യാ​ണ്.​ ഇ​വി​ടെ ഇ​പ്പോ​ൾ കൃ​ഷി​ഭൂ​മി ഇ​ല്ലാ​താ​യി. നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന പാ​ട​ങ്ങ​ൾ കു​റ​ച്ച് കാ​ലം വെ​റു​തെ​യി​ടും. പി​ന്നെ വാ​ഴ കൃ​ഷി ചെ​യ്യും.
ഇ​തി​നൊ​പ്പം അ​വി​ടെ​വി​ടെ​യാ​യി തെ​ങ്ങി​ൻ തൈ ​ന​ടും. അ​പ്പോ​ഴൊ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രാ​രും ഇ​ട​പെടു​ന്നി​ല്ലെ​ന്ന് ക​ണ്ടാ​ൽ അ​ടു​ത്ത സ്റ്റെ​പ്പാ​ണ് മ​ണ്ണി​ട്ട് നി​ലം​നി​ക​ത്ത​ൽ.​ ഈ ഘ​ട്ട​ത്തി​ൽ ചി​ല​പ്പോ​ൾ പ​രാ​തി​ക​ളും വി​വാ​ദ​ങ്ങ​ളും ഉ​ണ്ടാ​കും.
അ​ങ്ങ​നെ ര​ണ്ട് മൂ​ന്ന് വ​ർ​ഷം ഭൂ​മി കാ​ടു​പി​ടി​ച്ച് കി​ട​ക്കും. പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും ഇ​തോ​ടെ ത​ണു​ക്കും. തു​ട​ർ​ന്നാ​ണ് സ്ഥ​ല​ത്ത് കെ​ട്ടി​ടം ഉ​യ​രു​ക. നി​ലം​നി​ക​ത്ത​ൽ ന്ന​ട​ക്കു​ന്നി​ട​ത്തെ​ല്ലാം ഇ​ത്ത​രം നാ​ട​ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.