യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം
Sunday, December 6, 2020 12:31 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ ഐ​ക്യു​എ​സി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഫാ​ക്ക​ൽ​ട്ടി എ​ൻ​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാം ഷാ​ർ​പ്പ​ണി​ംഗ് ദ ​സാ​ പാ​ല​ക്കാ​ട് രൂ​പ​ത സ​ഹായ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യു ജോ​ർ​ജ്ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പൽ ഡോ.​ടോ​മി ആ​ന്‍റ​ണി, ഐ​ക്യു​എ​സി കോ- ഓർ​ഡി​നേ​റ്റ​ർ പ്രഫ. ടി.​കെ രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സകൾ അർപ്പിച്ചു. ന​വ അ​ദ്ധ്യാ​പ​ക​രെ സ്വീ​ക​രി​ക്കു​ക​യും ഡോ​ക്ടറേ​റ്റ് നേ​ടി​യ അ​ദ്ധ്യാ​പ​ക​രാ​യ ഡോ.​സ​ജീ​ഷ്, ഡോ.​ഇ​ന്ദു.​ടി.​കെ, ഡോ.​ര​മ്യ.​ജെ എ​ന്നി​വ​ർ​ക്ക് മെ​മ​ന്‍റോ ന​ല്കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് സ്റ്റാ​ർ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. അ​രു​ണ്‍ ക​ലമ​റ്റത്തി​ൽ നേ​തൃത്വം ന​ല്കി. വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ഷൈ​ജു പ​രി​യാ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.