ദി​ല്ലി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് രാ​ഷ​്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘിന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം
Sunday, December 6, 2020 12:31 AM IST
പാ​ല​ക്കാ​ട്: പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ മൂ​ന്ന് ക​ർ​ഷ​ക ബി​ല്ലു​ക​ൾ റ​ദ്ദാ​ക്കു​ക, മോ​ദി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് നീ​തി പു​ല​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കെ​ണ്ട് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ല്ലി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പിച്ചു. കോ​ട്ട​മൈ​താനം അ​ഞ്ചു വി​ള​ക്കി​ന് സ​മീ​പം ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ബി​ല്ലി​ന്‍റെ കോ​പ്പി​ക​ൾ ക​ത്തി​ച്ചു. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ മു​ത​ലാംതോ​ട് മ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സ​ജീ​ഷ് കു​ത്ത​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി നി​ജാ​മു​ദ്ദീ​ൻ,എം.എൻ രാ​വു​ണ്ണി, പി.​എ​സ്.​ഭ​വ​ൽ​ദാ​സ്, വേ​ലാ​യു​ധ​ൻ കൊ​ട്ടേ​ക്കാ​ട്, റെ​യ്മ​ണ്ട് ആന്‍റ​ണി, ര​ഘു​നാ​ഥ് പാ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.