സമൃദ്ധിയുടെ പൊങ്കൽ ഉത്സവത്തിനു തുടക്കം
Thursday, January 14, 2021 11:56 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ത​മി​ഴ് വം​ശ​ജു​ടെ പ്ര​ധാ​ന ഉ​ത്സ​വ​മാ​യ തൈ ​പൊ​ങ്ക​ലി​ന് താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ മ​ന പൊ​ങ്ക​ൽ വെ​ച്ച് ഉ​ത്സ​വ​ത്തി​നു തു​ട​ക്ക​മി​ട്ടു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ സൂ​ര്യോ​ദ​യ സ​മ​യ​ത്ത് വി​ട്ടു​മു​റ്റ​ത്തു ഏ​ർ​പ്പെ​ടു​ത്തി​യ അ​ടു​പ്പി​ൽ മ​ന​പ്പൊ​ങ്ക​ൽ അ​ഥ​വാ വി​ട്ടു പൊ​ങ്ക​ൽ വെ​ച്ചു.
കു​ടും​ബ​സ​മേ​തം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു ഇ​ഷ്ട ദേ​വ​ത​യെ വ​ണ​ങ്ങി.
കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പു​തു​വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞാ​ണ് പൊ​ങ്ക​ൽ വെ​യ്പ് ന​ട​ത്തി​യ​ത്.
വി​വാ​ഹം ക​ഴി​ച്ച​യ​ച്ച പെ​ണ്‍​മ​ക്ക​ൾ​ക്ക് പൊ​ങ്ക​ൽ പാ​ത്ര​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും ന​ൽ​കു​ന്ന സ​ന്പ്ര​ദാ​യം കാ​ല​കാ​ല​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ന്നു​ണ്ട്.
വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി, കൊ​ഴി​ഞ്ഞാ​ന്പാ​റ, ന​ല്ലേ​പ്പി​ള്ളി, പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ത​മി​ഴ് കു​ടും​ബ​ങ്ങ​ൾ. നൂ​റു വ​ർ​ഷ​ത്തോ​ള​മാ​യി അ​തി​വ​സി​ച്ചു വ​രു​ന്ന​ത്. ഇ​ന്നു രാ​ത്രി ന​ട​ക്കാ​നി​ക്കു​ന്ന പ​ട്ടി പൊ​ങ്ക​ൽ നാ​ൽ​ക്കാ​ലി​ക​ളു​ടെ ദീ​ർ​ഘാ​യു​സ്‌​സി​നു വേ​ണ്ടി​യാ​ണ്.
ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ൽ മു​ള​കൂ​ടാ​രം പ​ണി​താ​ണ് നാ​ൽ​ക്കാ​ലി​ക​ളെ പു​ജ​യ്ക്ക് നി​ര​ത്തു​ന്ന​ത്. നേ​രം പു​ല​രു​വോ​ളം ന​ട​ക്കു​ന്ന ഉ​ത്സ​വ​ത്തി​ൽ ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ൽ പ​ണി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്.
നാ​ളെ വൈ​കു​ന്നേ​രം പൂ​പൊ​ങ്ക​ൽ യു​വ​തി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള​താ​ണ്.
വീ​ടു​ക​ളി​ൽ ത​യാ​ർ ചെ​യ്ത മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​വി​ധ​യി​ന​ത്തി​ലു​ള്ള പൂ​ജപു​ഷ്പ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ​ന്നു പു​ഴ​ക്ക​ട​വു​ക​ളി​ലെ​ത്തും. ഇ​വി​ടെ പാ​ര​ന്പ​ര്യ പൊ​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ഗാ​നം ആ​ല​പി​ക്കും. പി​ന്നീ​ട് വീ​ടു​ക​ളി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന പ​ല​ഹാ​രം പ്ര​സാ​ദ​മാ​യി വി​ത​ര​ണം ചെ​യ്യും. പി​ന്നീ​ട് പൂ​ജ​യ്ക്ക് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ പു​ഴ​യി​ലൊ​ഴു​ക്കി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങും.