ഡി​സി​സി സെ​ക്ര​ട്ട​റിക്കെതി​രേ മ​ണ്ഡ​ലം ക​മ്മി​റ്റി
Thursday, January 14, 2021 11:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഡി​സി​സി സെ​ക്ര​ട്ട​റി പി.​ആ​ർ സു​രേ​ഷി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് കോ​ട്ടോ​പ്പാ​ടം മ​ണ്ഡ​ലം ക​മ്മി​റ്റി രം​ഗ​ത്ത്.
കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് ഏ​ഴ് ല​ഭി​ക്കാ​വു​ന്നി​ട​ത്ത് മൂ​ന്ന് സീ​റ്റു​ക​ളി​ലേ​ക്ക് ഒ​തു​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഡി​സി​സി സെ​ക്ര​ട്ട​റി ക്കാ​ണെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ ര​മേ​ശ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ന​ഷ്ട​മാ​യ​താ​യും ര​മേ​ശ് പ​റ​ഞ്ഞു. 22 അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ മു​സ്ലിം ലീ​ഗ് 12, കോ​ണ്‍​ഗ്ര​സ് മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ളു​ള്ള​ത്.
ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പ​ദ​വി​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യി​രു​ന്നു. ഒ​രു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലു​മെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് ര​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ വി​ട്ട് നി​ൽ​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ട് നി​ൽ​ക്കാ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. മു​ഴു​വ​ൻ മെ​ന്പ​ർ​മാ​രും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ല​ഭി​ക്കു​മാ​യി​രു​ന്ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി ന​ഷ്ട​മാ​യ​തെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.​തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ട്ടോ​പ്പാ​ട​ത്ത​ല്ല അ​ട്ട​പ്പാ​ടി​യി​ലാ​ണ് ഡി​സി​സി സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും സി.​ജെ ര​മേ​ശ് പ​റ​ഞ്ഞു. അ​സൈ​നാ​ർ, കെ.​ജി ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.