ത​മി​ഴ്നാ​ടൻ റേ​ഷ​ന​രികടത്തു തടയാൻ സംവിധാനങ്ങൾ അപര്യാപ്തം
Thursday, January 14, 2021 11:56 PM IST
ചി​റ്റൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും താ​ലൂ​ക്കി​ന്‍റ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഉൗ​ടു​വ​ഴി​ക​ൾ വ​ഴി റേ​ഷ​ന​രി ക​ട​ത്ത് വ്യാ​പ​ക​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്.
പട്രോ​ളി​ങ്ങി​നു വ​രു​ന്ന പോ​ലീ​സി​ന്‍റെ മു​ന്നി​ൽ യാ​ദൃ​ശ്ചി​ക​മാ​യി അ​ക​പ്പെ​ടു​ന്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്. ത​മി​ഴ്നാ​ട് റേ​ഷ​ന​രി താ​ലൂ​ക്കി​ലേ​ക്ക് ക​ട​ത്തി വ​രു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് സ​ജീ​വ​മാ​യി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​രി ക​ട​ത്തി​നു സ​ജീ​വ​മാ​യി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.
ക​ള്ള​ക്ക​ട​ത്തു​കാ​രി​ൽ നി​ന്നും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​തി​നാ​ൽ മു​ൻ​പ് തൊ​ഴി​ൽ ചെ​യ്തി​രു​ന്ന​വ​ർ അ​തു നി​ർ​ത്തി ക​ള്ള​ക്ക​ട​ത്തു മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ൾ പ​ണി​യെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നി​ർ​ധ​ന​രാ​യി​രു​ന്ന നി​ര​വ​ധി യു​വാ​ക്ക​ൾ ഇ​പ്പോ​ൾ ആ​ഡം​ബ​ര ബൈ​ക്കു​ക​ളൂം വി​ല കൂ​ടി​യ മൊ​ബൈ​ലു​ക​ളും സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി വ​രു​ന്ന റേ​ഷ​ന​രി കി​ലോ​യ്ക്ക് അ​ഞ്ചും ആ​റും രൂ​പ നി​ര​ക്കു ന​ൽ​കി​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.
അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന അ​രി മി​ല്ലു​ട​മ​ക​ൾ​ക്ക് പ​തി​ന​ഞ്ചു മു​ത​ൽ പ​തി​നെ​ട്ടു വ​രെ വി​ല​യ്ക്കാ​ണ് മ​റി​ച്ചു​വി​ൽ​ക്കു​ന്ന​ത്. മി​ല്ലു​ട​മ​ക​ൾ അ​രി പോ​ളി​ഷ് ചെ​യ്ത ശേ​ഷം റേ​ഷ​ന​രി​യു​ടെ ഗ​ന്ധം
തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ വെ​ള്ള നി​റ​മു​ള്ള പൗ​ഡ​റും ക​ല​ർ​ത്തു​ക​യാ​ണ്. മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ള്ള​ക്ക​ട​ത്തു ഉ​രു​പ്പ​ടി​ക​ൾ എ​ത്തി​യാ​ൽ പ്ര​തി​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് ര​ഹ​സ്യ​വി​വ​രം ന​ൽ​കാ​നും നി​ര​വ​ധി പേ​രു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​പ്പോ​ൾ റേ​ഷ​ന​രി ക​ട​ത്തു​കാ​ർ​ക്ക് ഒ​ത്താ​ശ ന​ൽ​കി മൗ​നം പാ​ലി​ച്ചു വ​രി​ക​യാ​ണ്. ഈ ​ക​ണ്ണ​ട​യ്ക്ക​ലി​നു ക​ള്ള​ക്ക​ട​ത്തു മാ​ഫി​യ സം​ഘം ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം എ​ത്തി​ക്കു​ന്നു​മു​ണ്ടു. കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ഭൂ​രി​പ​ക്ഷം പേ​രും തൊ​ഴി​ല്ലാ​ല്ലാ​തെ വ​ല​ഞ്ഞ ക​ഷ്ട​പ്പാ​ടി​ലാ​യ​പ്പോ​ൾ അ​വ​സ​രം മു​ത​ലെ​ടു​ത്ത് ലാ​ഭം കൊ​യ്ത​ത് ക​ള്ള​ക്ക​ട​ത്തു​കാ​രും അ​വ​രെ മ​റ​വി​ൽ സ​ഹാ​യി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രു​മാ​ണ്. അ​ഞ്ചു രൂ​പ നി​ര​ക്കി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​തി​ർ​ത്ത ക​ട​ന്നെ​ത്തി​ക്കു​ന്ന റേ​ഷ​ന​രി​ക്ക് 25 മു​ത​ൽ 30 രു​പ​വ​രെ വി​ല​യ്ക്ക് ചി​ല വ്യാ​പാ​രി​ക​ൾ പ​ര​സ്യ​മാ​യി ത​ന്നെ വി​ൽ​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മൂ​ല​ത്ത​റ മൂ​ല​ക്ക​ട​യ്ക്കു സ​മീ​പം ടെ​ന്പോ​യി​ൽ ക​ട​ത്തി​യ മു​ന്ന​ര ട​ണ്‍ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ അ​രി കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ർ പോ​ലീ​സ് സേ​ന​യെ ഉ​ൾ​പ്പെ​ടു​ത്തി അ​തി​ർ​ത്തി ഉൗ​ടു​വ​ഴി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പട്രോ​ളി​ങ്ങ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന​താ​ണ് ജ​ന​കീ​യാ​വ​ശ്യ​ം.