ഫയർമാൻ സമീർ അ​നു​സ്മ​ര​ണ​ദി​നം
Thursday, January 14, 2021 11:59 PM IST
ചി​റ്റൂ​ർ: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വീ​രമൃ​ത്യു വ​രി​ച്ച കാ​യം​കു​ളം ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഫ​യ​ർ​മാ​നാ​യി​രു​ന്ന സ​മീ​റി​ന്‍റെ പ​തി​നൊ​ന്നാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ദി​നം ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ൽ ആ​ച​രി​ച്ചു. കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​ര​മേ​ഷ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് മൗ​നപ്രാ​ർ​ത്ഥ​ന ന​ട​ത്തി. ച​ട​ങ്ങി​ൽ മു​ൻ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സ​ജി​ത്ത് മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സു​ധീ​ഷ് ന​ന്ദി പ​റ​ഞ്ഞു. 2009 ഡി​സം​ബ​ർ 31 ന് ​ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ തെ​രു​വി​ൽ ഉ​ണ്ടാ​യ ഗ്യാ​സ് ടാ​ങ്ക​ർ അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെയാ​ണ് സ​മീ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത.് ചി​കി​ത്സ​ക്കി​ടെ പ​തി​നാ​ലാം ദി​ന​മാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് ഒ.​സ​മീ​ർ.