അ​ധി​ക​വ​രു​മാ​നം ക​ണ്ടെ​ത്താം, തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ലൂ​ടെ
Thursday, January 14, 2021 11:59 PM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​റി​ന്‍റെ വി​ല​ക്കു​റ​വി​ൽ ത​ള​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് തോ​ട്ട​ങ്ങ​ളി​ലെ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ലൂ​ടെ അ​ധി​ക​വ​രു​മാ​നം ക​ണ്ടെ​ത്താ​മെ​ന്ന് തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ റ​ബ​ർ ബോ​ർ​ഡി​ന്‍റെ റി​സോ​ഴ്സ് പേ​ഴ്സ​നാ​യ ഡെ​ന്നി തെ​ങ്ങും​പി​ള്ളി പ​റ​ഞ്ഞു.
എ​ല​വ​ഞ്ചേ​രി കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ സം​ഘ​ടി​പ്പി​ച്ച തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന ക്ലാ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ത​ൽ മു​ട​ക്കാ​യി കു​റ​ച്ച് താ​ല്പ​ര്യം മാ​ത്രം ഉ​ണ്ടാ​യാ​ൽ സീ​സ​ണി​ൽ ന​ല്ല വ​രു​മാ​നം ഉ​ണ്ടാ​ക്കാ​വു​ന്ന ര​സ​ക​ര​മാ​യ തൊ​ഴി​ൽ കൂ​ടി​യാ​ണി​ത്. പ​ഠി​പ്പ​ള്ള​വ​ൻ പ​ഠി​പ്പി​ല്ലാ​ത്ത​വ​ൻ എ​ന്ന അ​ന്ത​രം ഇ​ല്ലാ​തെ കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​ല്ലാം തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ക​ഴി​യും.
മു​ന്പ​ത്തേ​ക്കാ​ൾ വ്യ​ത്യ​സ്ത​മാ​യി നി​ര​വ​ധി പേ​ർ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ ആ​കൃ​ഷ്ട​രാ​യി വ​രു​ന്നു​ണ്ടെ​ന്ന് വ​ന​മി​ത്ര എ​ന്ന പേ​രി​ൽ വി​പ​ണി​യി​ൽ തേ​ൻ എ​ത്തി​ക്കു​ന്ന എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കൂ​ടി​യാ​യ ഡെ​ന്നി തെ​ങ്ങും​പി​ള്ളി പ​റ​ഞ്ഞു.
തേ​ൻ ഉ​ല്പാ​ദ​ന​ത്തി​ലെ പു​തി​യ അ​റി​വു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നൊ​പ്പം നൂ​ത​ന സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. കൃ​ഷി ഓ​ഫീ​സ​ർ പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കൂ​ണ്‍​കൃ​ഷി, സം​യോ​ജി​ത കൃ​ഷി എ​ന്നി​വ​യി​ലും ക്ലാ​സു​ക​ൾ ന​ട​ന്നു.