""ഭി​ന്നി​പ്പി​ച്ചു സ​മ​രം ത​ക​ർ​ക്കാ​ൻ നോ​ക്കേണ്ട''
Thursday, January 14, 2021 11:59 PM IST
മം​ഗ​ലം​ഡാം: ത​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് ഭൂ​സ​മ​രം പൊ​ളി​ക്കാ​മെ​ന്ന അ​ധി​കാ​രി​ക​ളു​ടെ ത​ന്ത്ര​ങ്ങ​ൾ ന​ട​പ്പി​ലാ​കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ഭൂ​സ​മ​രം ക​ടു​പ്പി​ച്ച് ആ​ദി​വാ​സി​ക​ൾ.
വീ​ടി​നും കൃ​ഷി​ഭൂ​മി​ക്കു​മാ​യി 2016 ജ​നു​വ​രി 15 മു​ത​ലാ​ണ് പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്തെ വ​ന​ഭൂ​മി കൈ​യേ​റി കു​ടി​ലു​ക​ളും സ​മ​ര​പ​ന്ത​ലും കെ​ട്ടി ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്.
പ​ട്ടി​ക​വ​ർ​ഗ്ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് സ​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഭൂ​സ​മ​രം അ​ഞ്ചു വ​ർ​ഷം പി​ന്നി​ടു​ന്ന ഇ​ന്ന് മൂ​ർ​ത്തി​ക്കു​ന്നി​ലെ സ​മ​ര​പ​ന്ത​ലി​ൽ (രാ​ജ​ൻ ന​ഗ​ർ) അ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന് മ​ഹാ​സ​ഭ​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വാ​സു ഭാ​സ്ക്ക​ര​ൻ, സെ​ക്ര​ട്ട​റി യ​മു​ന സു​രേ​ഷ്, ട്ര​ഷ​റ​ർ വ​സ​ന്ത ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.​
സ​മ്മേ​ള​നം മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജീ​വ​ൻ ക​ള്ളി​ച്ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് സ​മ്മേ​ള​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. കൈ​യേ​റി കൈ​വ​ശ​മാ​ക്കി​യ 14.67 ഏ​ക്ക​ർ വ​ന​ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു ന​ൽ​കു​മെ​ന്നു​ള്ള 2017 ജൂ​ലൈ 15ന് ​ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.
ഭൂ​മി അ​ള​ന്ന് ഒ​രു കു​ടും​ബ​ത്തി​ന് 60 സെ​ന്‍റ് വീ​തം 13.20 ഏ​ക്ക​റും ബാ​ക്കി വ​രു​ന്ന ഒ​രു ഏ​ക്ക​റോ​ളം സ്ഥ​ലം കോ​ള​നി​ക്കാ​രു​ടെ പൊ​തു ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി മാ​റ്റി​വെ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്.
ഇ​വി​ടെ ഏ​റ്റെ​ടു​ക്കു​ന്ന വ​ന​ഭൂ​മി​ക്ക് പ​ക​രം ഇ​ര​ട്ടി ഭൂ​മി വ​നം​വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്ന വ​ന നി​യ​മ​പ്ര​കാ​രം അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ 29 ഏ​ക്ക​ർ മി​ച്ച​ഭൂ​മി വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ തീ​രു​മാ​ന​ങ്ങ​ൾ അ​പ്പാ​ടെ മാ​റ്റു​ന്ന നി​ല​പാ​ടു​ക​ളാ​ണ് അ​ധി​കൃ​ത​ർ പി​ന്നീ​ട് സ്വീ​ക​രി​ച്ച​തെ​ന്ന് ആ​ദി​വാ​സി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
ഇ​തി​നി​ടെ വ​ന​പ്ര​ദേ​ശ​മ​ല്ലാ​ത്ത മേ​ലാ​ർ​ക്കോ​ട് ഭാ​ഗ​ത്ത് ക​ട​പ്പാ​റ​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഭൂ​മി ക​ണ്ടെ​ത്തു​ക​യും അ​വി​ടേ​ക്ക് മാ​റാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ച 14 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കു​ക​യു​ണ്ടാ​യി.
ഉൗ​രു​മൂ​പ്പ​ൻ വേ​ലാ​യു​ധ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മേ​ലാ​ർ​ക്കോ​ട്ടെ​ക്ക് മാ​റാ​ൻ ത​യ്യാ​റാ​യ​ത്.
എ​ന്നാ​ൽ ഇ​വ​രാ​രും ത​ന്നെ ക​ട​പ്പാ​റ വി​ട്ട് പോ​യി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. കോ​ള​നി​ക്കാ​രെ മേ​ലാ​ർ​ക്കോ​ട്ടെ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ കോ​ള​നി​യി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു.
ത​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ത​ക​ർ​ത്ത് സ​മ​രം പൊ​ളി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​യി​രു​ന്നു മേ​ലാ​ർ​ക്കോ​ട് സ്ഥ​ലം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ലെ ക​ളി​ക​ളെ​ന്നാ​ണ് മൂ​ർ​ത്തി​ക്കു​ന്നി​ലെ ക​യേ​റ്റ ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി ഭൂ​സ​മ​രം തു​ട​രു​ന്ന കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്.
വ​ന​വി​ഭ​വ​ങ്ങ​ളു​ള്ള ക​ട​പ്പാ​റ വി​ട്ട് മ​റ്റൊ​രി​ട​ത്തേ​ക്കും ത​ങ്ങ​ളി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് സ​മ​ര​ത്തി​ലു​ള്ള​വ​രും പ​ട്ടി​ക​വ​ർ​ഗ്ഗ മ​ഹാ​സ​ഭ​യും.
ത​ങ്ങ​ളു​ടെ കു​ടി​വെ​ള്ള ഉ​റ​വി​ട​ങ്ങ​ളാ​യ കോ​ള​നി​ക്കു മു​ക​ളി​ലു​ള്ള തി​പ്പി​ലി​ക്ക​യ​ത്തെ കാ​ട്ടു​ചോ​ല​ക​ൾ മ​ലി​ന​പ്പെ​ടു​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​വ​ർ മു​ന്നോ​ട്ട് വെ​ക്കു​ന്നു​ണ്ട്. കൈ​യേ​റി കൃ​ഷി​യി​റ​ക്കി​യ​തി​ന്‍റെ ഈ ​സീ​സ​ണി​ലെ വി​ള​വെ​ടു​പ്പ് ന​ട​ന്നു.
വാ​ഴ, ക​പ്പ, കു​രു​മു​ള​ക്, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. നേ​ന്ത്ര​വാ​ഴ ത​ന്നെ ആ​യി​ര​ത്തി​ൽ​പ​ര​മു​ണ്ടാ​യി​രു​ന്നു. നേ​ന്ത്ര​കു​ല​ക​ളെ​ല്ലാം വെ​ട്ടി സ​മ​ര​പ​ന്ത​ലി​ലെ​ത്തി​ച്ചാ​ണ് മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് വി​ല്പ​ന​ക്ക് കൊ​ണ്ട് പോ​യ​ത്.